മസ്കത്ത്: ‘ലാവണ്യനിലാവ്’ ആഘോഷരാത്രി ഇന്ന് ഖുറം സിറ്റി ആംഫി തിയറ്ററിൽ നടക്കും. വർണ ാഭമായ പരിപാടികളോടെ ഒരുക്കുന്ന മെഗാഷോ രാത്രി ഏഴിന് ആരംഭിക്കും. സിനിമ താരം ജയറാം മുഖ്യാതിഥി ആയിരിക്കും. കൂടാതെ അനു സിത്താര, സരയു, മാനസ, ഫ്ലവേഴ്സ് ടി.വിയിലെ ‘ഉപ്പും മുളകും’ സീരിയൽ ടീം എന്നിവരും വേദിയിലെത്തും. ആക്ഷേപ ഹാസ്യതാരം അനിയപ്പൻ, ശബ്ദാനുകരണ മികവിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ കൊട്ടിയം സുധി, ഗായകരായ അഖിൽ, ഷിഹാബ്, ഷബാന തുടങ്ങി 40ൽ അധികം കലാകാരന്മാരും കലാകാരികളും പരിപാടിയിൽ അണിനിരക്കുമെന്ന് സംഘാടകർ അറിയിച്ചു. സംവിധായകരായ ബൈജു കൊട്ടാരക്കരയും, പ്രമോദും ചേർന്നാണ് ഷോ സംവിധാനം ചെയ്യുന്നത്. പരിപാടിയുടെ അവസാനവട്ട റിഹേഴ്സലുകൾ ഗോൾഡൻ ഒയാസിസ് ഹോട്ടലിൽ നടന്നുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.