മസ്കത്ത്: കോട്ടയം ജില്ലയിൽനിന്നുള്ള ഒമാനിലെ നാടൻപന്തുകളി പ്രേമികളുടെ കൂട്ടാ യ്മയായ കോട്ടയം നേറ്റീവ്ബാൾ അസോസിയേഷെൻറ അഞ്ചാമത് വാർഷികാഘോഷം ‘ദൃശ്യ വിസ് മയം’ ഇന്ന് നടക്കും. വൈകീട്ട് ആറിന് അൽ ഖുവൈറിലെ മസ്കത്ത് ഹോളിഡേ ഹോട്ടലിലാണ് പരിപാടി. നടനും സംവിധായകനുമായ കലാഭവൻ ഷാജോൺ മുഖ്യാതിഥിയായിരിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സിനിമ ഹാസ്യതാരങ്ങളായ പ്രശാന്ത് പുന്നപ്ര, പ്രമോദ് മാള എന്നിവർ പെങ്കടുക്കുന്ന കോമഡി സ്കിറ്റ്, ലൈവ് മ്യൂസിക്, നൃത്തപരിപാടികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. മസ്കത്തിലെ കലാകാരന്മാരും അരങ്ങിലെത്തും. അസോസിയേഷൻ അംഗത്തിനായി നിർമിച്ചുനൽകിയ വീടിെൻറ താക്കോൽദാനവും പരിപാടിയിൽ നടക്കുമെന്ന് പ്രസിഡൻറ് സജി ഒൗസേഫ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കാൻസർചികിത്സ രംഗത്ത് പ്രവർത്തിക്കുന്ന ഡോ. രാജ്യശ്രീ നാരായണൻ കുട്ടി, ഒമാൻ ദേശീയ ക്രിക്കറ്റ് താരം സിേൻറാ മൈക്കിൾ എന്നിവരെ പരിപാടിയിൽ ആദരിക്കുകയും ചെയ്യും. കാൽപന്തുകളി ടൂർണമെൻറിലെ വിജയികൾക്കുള്ള സമ്മാനദാനവും പരിപാടിയിൽ നടക്കും. ജീവകാരുണ്യരംഗത്ത് അടക്കം ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കൂട്ടായ്മ കാഴ്ചവെച്ചതായും കൂടുതൽ പ്രവർത്തനങ്ങളുടെ പ്രഖ്യാപനം പരിപാടിയിൽ ഉണ്ടാകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. കലാഭവൻ ഷാജോൺ, മറ്റു ഭാരവാഹികളായ ബിൻസു ജേക്കബ്, ഡിറ്റി, എം.ജെ മാത്യുകുട്ടി, ഫിലിപ്പ് തോമസ്, റെജി.കെ.ജോയി, എം.ടി കോശി എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.