മസ്കത്ത്: ബാങ്ക് ദോഫാറിെൻറ ഇസ്ലാമിക് ബാങ്കിങ് വിഭാഗമായ മൈസറ ഇൗ വർഷത്തെ സ മ്മാന പദ്ധതി അവതരിപ്പിച്ചു. എല്ലാ ബ്രാഞ്ചിലും ഉറപ്പായ സമ്മാനങ്ങൾ ഉണ്ടാകും. വലിയ സമ്മ ാനങ്ങൾക്ക് ഒപ്പം വർഷം മുഴുവൻ കൂടുതൽ വിജയികളും ഉണ്ടാകുമെന്ന് ബാങ്ക് അധികൃതർ വാർത്തക്കുറിപ്പിൽ അറിയിച്ചു. കുട്ടികൾക്കും സ്ത്രീകൾക്കുമായി പ്രത്യേക സ്കീമുകളും അവതരിപ്പിച്ചിട്ടുണ്ട്. പ്രതിവാര, പ്രതിമാസ നറുക്കെടുപ്പുകൾക്ക് ഒപ്പം മസീറ വാർഷിക നറുക്കെടുപ്പ്, പ്രത്യേക നറുക്കെടുപ്പ്, ബാക് ടു സ്കൂൾ നറുക്കെടുപ്പ് തുടങ്ങിയവ ഉണ്ടാകും.
1800ൽ അധികം വിജയികൾക്കായി മൊത്തം ആറു ലക്ഷത്തിലധികം റിയാലിെൻറ സമ്മാനങ്ങളാകും നൽകുക. ഉപഭോക്താക്കളെ കൂടുതൽ സമ്പാദിക്കാൻ േപ്രരിപ്പിക്കുന്നതിന് ഒപ്പം സമ്പാദ്യത്തിന് മതിയായ സമ്മാനം നൽകുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് റീെട്ടയിൽ ബിസിനസ് ആൻഡ് ചാനൽസ് എക്സിക്യൂട്ടിവ് മാനേജർ മുഹമ്മദ് അഹമ്മദ് അൽ മഷാനി പറഞ്ഞു. ഇസ്ലാമിക ലാഭ പങ്കുവെക്കൽ സംവിധാനമായ മുദാറബ അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുക. അക്കൗണ്ടിൽ ആഴ്ചയിൽ ശരാശരി നൂറു റിയാലിെൻറ ബാലൻസ് ഉണ്ടായിരിക്കണം. കൂടുതൽ സമ്പാദിക്കുന്നവർക്ക് കൂടുതൽ സമ്മാനങ്ങൾ നേടാൻ അവസരമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.