മത്ര: ബോളിവുഡിലെ നിത്യഹരിതനായകൻ അനില്‍ കപുർ മത്ര സൂഖിൽ സന്ദർശനത്തിനെത്തി. മലബാർ ഗോൾഡിെൻറ പരിപാടിയിൽ പെങ്കടുക്കാനാണ് അനിൽ കപുർ മസ്കത്തിലെത്തിയത്. കരകൗശല സാധനങ്ങള്‍ വാങ്ങാൻ അനിൽ കപുർ എത്തിയതറിഞ്ഞ് ആരാധകർ ഇരച്ചെത്തി. ഫോട്ടോ പിടിക്കാനും വിഡിയോ പകര്‍ത്താനുമൊക്കെ ജനം തിക്കിത്തിരക്കി. ആരാധക ബാഹുല്യംകൊണ്ട് സൂഖ് നിറഞ്ഞു കവിഞ്ഞതോടെ തിരക്ക് നിയന്ത്രിക്കാന്‍ കടയുടമ താരത്തെ തെൻറ ഓഫിസ് മുറിയിലേക്ക് മാറ്റി. പ്രിയ താരത്തെ കാണാന്‍ തടിച്ചുകൂടിയവരില്‍ ഇന്ത്യക്കാര്‍ക്ക് പുറമേ പാകിസ്താനികളും ബംഗ്ലാദേശികളും ഒപ്പം സ്വദേശികളും ഉണ്ടായിരുന്നു. തിരക്കും ബഹളവും വര്‍ധിച്ചപ്പോള്‍ പൊലീസും ബോഡിഗാർഡും സംരക്ഷണ വലയം തീര്‍ത്താണ് താരത്തെ വാഹനം വരെ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.