മ​സ്ക​ത്ത് ഫെ​സ്​​റ്റി​വ​ൽ ഒ​രു​ക്കം പൂ​ർ​ത്തി​യാ​വു​ന്നു

മ​സ്ക​ത്ത്: ജ​നു​വ​രി 10ന്​ ​കൊ​ടി​യു​യ​രു​ന്ന മ​സ്ക​ത്ത് െഫ​സ്​​റ്റി​വ​ലി​​െൻറ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി ​യാ​കു​ന്നു. വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​സാം​സ്കാ​രി​ക പ്ര​ക​ട​ന​ങ്ങ​ളോ​ടെ ആ​ഘോ​ഷി​ക്കു​ന്ന മ​സ്ക​ത്ത് ഫെ​ സ്​​റ്റി​വ​ലി​ന് ന​സീം ഗാ​ർ​ഡ​നും അ​ൽ അ​മി​റാ​ത്ത് പാ​ർ​ക്കും മു​ഖ്യ​വേ​ദി​യാ​വും. െഫ​സ്​​റ്റി​വ​ലി​നോ​ട ​നു​ബ​ന്ധി​ച്ച് അ​ന്താ​രാ​ഷ്​​ട്ര സൈ​ക്കി​ൾ റേ​സ്​ മ​ത്സ​ര​മാ​യ ടൂ​ർ ഒ​മാ​നും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ആ​റു ഘ​ട്ട​ങ്ങ​ളാ​യാ​ണ് സൈ​ക്കി​ളോ​ട്ട മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ക. ഉ​ത്സ​വ വേ​ദി​ക​ളി​ൽ വൈ​കു​ന്നേ​രം നാ​ലു​മു​ത​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി 11നാ​ണ് ഫെ​സ്​​റ്റി​വ​ൽ അ​വ​സാ​നി​ക്കു​ന്ന​ത്. വാ​രാ​ന്ത്യ​ദി​വ​സ​ങ്ങ​ളി​ൽ അ​ർ​ധ​രാ​ത്രി വ​രെ ഉ​ത്സ​വ​വേ​ദി​ക​ൾ സ​ജീ​വ​മാ​വും. മു​തി​ർ​ന്ന​വ​ർ​ക്ക് 200 ബൈ​സ​യും കു​ട്ടി​ക​ൾ​ക്ക് 100 ബൈ​സ​യു​മാ​ണ് പ്ര​വേ​ശ​ന ഫീ​സ്. ഫെ​സ്​​റ്റി​വ​ലി​​െൻറ ഭാ​ഗ​മാ​യി വെ​ടി​ക്കെ​ട്ട് അ​ട​ക്ക​മു​ള്ള വി​വി​ധ പ​രി​പാ​ടി​ക​ൾ ഒ​രു​ക്കു​ന്നു​ണ്ട്.

ഖു​റം സി​റ്റി ആം​ഫി തി​യ​റ്റ​ർ അ​ട​ക്ക​മു​ള്ള വേ​ദി​ക​ളി​ൽ സ്​​റ്റേ​ജ് പ​രി​പാ​ടി​ക​ളും അ​ര​ങ്ങ് ത​ക​ർ​ക്കും. ഉ​ത്സ​വ​ത്തി​​െൻറ ഒ​രു​ക്ക​ങ്ങ​ൾ​ക്കാ​യി ക​ഴി​ഞ്ഞ ഡി​സം​ബ​ർ ര​ണ്ട് മു​ത​ൽ ന​സീം ഗാ​ർ​ഡ​നും അ​ൽ അ​മി​റാ​ത്ത് പാ​ർ​ക്കും അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. മ​സ്ക​ത്ത് ഫെ​സ്​​റ്റി​വ​ലി​​െൻറ ഭാ​ഗ​മാ​യ വാ​ണി​ജ്യ സ്​​റ്റാ​ളു​ക​ൾ ഒ​രു​ങ്ങു​ന്ന​ത് ന​സീം ഗാ​ർ​ഡ​നി​ലാ​ണ്. നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​ധാ​ന വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ െഫ​സ്​​റ്റി​വ​ലി​ൽ പ​െ​ങ്ക​ടു​ക്കും. തു​ണി​ത്ത​ര​ങ്ങ​ൾ, ഉ​ടു​പ്പു​ക​ൾ, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ അ​ട​ക്കം നി​ര​വ​ധി ഉ​ൽ​പ​ന്ന​ങ്ങ​ൾ സ്​​റ്റാ​ളു​ക​ളി​ൽ ല​ഭ്യ​മാ​വും. ഫെ​സ്​​റ്റി​വ​ലി​​െൻറ ഭാ​ഗ​മാ​യ ഗെ​യിം​സ്​ ഇ​ന​ങ്ങ​ളും ന​സീം ഗാ​ർ​ഡ​നി​ലു​ണ്ടാ​വും. ഫെ​സ്​​റ്റി​വ​ലി​ന് കൊ​ഴു​പ്പേ​കാ​ൻ ഒ​മാ​നി പ​ര​മ്പ​രാ​ഗ​ത നൃ​ത്ത​ങ്ങ​ൾ വി​വി​ധ േവ​ദി​ക​ളി​ൽ അ​ര​ങ്ങേ​റും. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള നൃ​ത്ത​സം​ഘ​ങ്ങ​ളും ഉ​ത്സ​വ​ത്തി​ന് കൊ​ഴു​പ്പേ​കാ​നെ​ത്തും.

ഒ​മാ​നി പ​ര​മ്പ​രാ​ഗ​ത ജീ​വി​ത രീ​തി​ക​ൾ​ക്കും ക​ര​കൗ​ശ​ല വി​ദ​ഗ്​​ധ​രു​ടെ പ്ര​ക​ട​ന​ങ്ങ​ൾ​ക്കു​മാ​യി നി​ര​വ​ധി വേ​ദി​ക​ളു​മു​ണ്ടാ​വും. പ​ര​മ്പ​രാ​ഗ​ത ജീ​വി​ത​രീ​തി​ക​ളും കൃ​ഷി​രീ​തി​ക​ളും പ്ര​തി​പാ​ദി​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ങ്ങ​ളു​മു​ണ്ടാ​വും. ഒ​മാ​നി ക​ര​കൗ​ശ​ല വി​ദ​ഗ്​​ധ​ർ പ​െ​ങ്ക​ടു​ക്ക​ു​ന്ന ലൈ​വ് ഷോ​ക​ളു​മു​ണ്ടാ​വും. കാ​ർ​ഷി​കാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ കു​ട്ട​ക​ൾ മെ​ട​യു​ന്ന​തും പാ​യ​ക​ൾ നി​ർ​മി​ക്കു​ന്ന​തു​മ​ട​ക്ക​മു​ള്ള കാ​ഴ്ച​ക​ളും സ​ന്ദ​ർ​ശ​ക​ർ​ക്ക് ആ​ക​ർ​ഷ​മാ​വും. ഫെ​സ്​​റ്റി​വ​ൽ വേ​ദി​ക​ളി​ൽ ഒ​മാ​നി ഭ​ക്ഷ്യ ഇ​ന​ങ്ങ​ൾ ല​ഭ്യ​മാ​വും. ഒ​മാ​നി ഹ​ൽ​വ അ​ട​ക്ക​മു​ള്ള ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ സ​ന്ദ​ർ​ശ​ക​ർ​ക്ക് ല​ഭി​ക്കും. അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ ശ്ര​േ​ദ്ധ​യ​രാ​യ കാ​ല​കാ​ര​ന്മാ​രും മെ​യ്യ​ഭ്യാ​സ വി​ദ​ഗ്​​ധ​രും ഫെ​സ്​​റ്റി​വ​ലി​ന് മാ​റ്റു​കൂ​ട്ടാ​നെ​ത്തും. മ​സ്ക​ത്ത് െഫ​സ്​​റ്റി​വ​ലി​​െൻറ ഭാ​ഗ​മാ​യി മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് ഗ​ൾ​ഫ് മാ​ധ്യ​മം ഒ​രു​ക്കു​ന്ന ‘ഹാ​ർ​മോ​ണി​യ​സ് കേ​ര​ള’ സാം​സ്​​കാ​രി​ക പ​രി​പാ​ടി​യും ഏ​റെ ഹ​രം പ​ക​രു​ന്ന​താ​വും. ഉ​ത്സ​വ രാ​വു​ക​ൾ​ക്ക് ഫെ​ബ്രു​വ​രി ഒ​മ്പ​തി​നാ​ണ് തി​ര​ശ്ശീ​ല വീ​ഴു​ക.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.