മസ്കത്ത്: ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷെൻറ വിവിധ പുരസ്കാരങ്ങൾ മസ്കത്തിൽ നടന്ന ചടങ്ങിൽ പ്രഖ്യാപിച്ചു. പുരുഷ വിഭാഗത്തിൽ ഖത്തരി താരം അബ്ദുൽ കരീം ഹസനും വനിത വിഭാഗത്തിൽ ചൈനയുടെ വാങ് ഷുവാങ്ങിനും പ്ലെയർ ഒാഫ് ദി ഇയർ അവാർഡുകൾ സമ്മാനിച്ചു. ഖത്തറിലെ അൽ സാദ് ക്ലബിന് വേണ്ടി കളിക്കുന്ന അബ്ദുൽകരീം തെൻറ നേട്ടം ഖത്തർ അമീറിനും ഖത്തർ ഫുട്ബാൾ അസോസിയേഷനും ഖത്തരി ജനതക്കുമായി സമർപ്പിച്ചു. പരിശീലകരുടെ വിഭാഗത്തിൽ ജപ്പാനിൽനിന്നുള്ളവർക്കാണ് പുരസ്കാരങ്ങൾ. പുരുഷ വിഭാഗത്തിൽ കാഷിമ ആൻഡ്ലേഴ്സിെൻറ പരിശീലകൻ ഗോ ഒയിവക്കും വനിതാ വിഭാഗത്തിൽ അസാക്കോ ടക്കാകുറക്കുമാണ് പുരസ്കാരങ്ങൾ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.