മസ്കത്ത്: ബ്രദേഴ്സ് ബർക്കയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏഴാമത് ചാമ്പ്യൻസ് ട്രോഫി ഫുട്ബാൾ ടൂർണമെൻറിൽ എഫ്.സി കേരള ജേതാക്കളായി. പെനാൽറ്റി ഷൂട്ടൗട്ടിലൂടെ എഫ്.സി കേരള അമിഗോസ് എഫ്.സിയെയാണ് തോൽപിച്ചത്. കളി മുഴുസമയം പൂർത്തിയാകുേമ്പാൾ ഇരുടീമുകളും ഒാരോ ഗോൾ വീതമടിച്ച് സമനിലയിലായിരുന്നു. ടൂർണമെൻറിലെ മികച്ച കളിക്കാരനായി എഫ്.സി കേരളയുടെ മിഥിലാജിനെയും മികച്ച ഡിഫൻഡറായി അമിഗോസ് എഫ്.സിയുടെ സഹീറിനെയും മികച്ച ഗോൾകീപ്പറായി അമിഗോസിെൻറ സുമിത്തിനെയും തിരഞ്ഞെടുത്തു. വിജയികൾക്കുള്ള റുബുഅൽ ഹറം സ്പോൺസർ ചെയ്ത ട്രോഫി ഡോ. അഫ്താബും രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫി ഷാജഹാനും (ലുലു ബർക്ക) വിതരണം ചെയ്തു. ഇൗസ്റ്റ്വെസ്റ്റ് ഇൻറർനാഷനൽ സ്പോൺസർ ചെയ്ത മൂന്നാം സ്ഥാനക്കാർക്കുള്ള ഉപഹാരം ബ്രദേഴ്സ് ബർക്ക ക്ലബ് പ്രസിഡൻറ് ഉമ്മർ പൂന്തല ചിറ്റാഗ്രാം എഫ്.സിക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.