മസ്കത്ത്: സ്വകാര്യ മേഖലയിൽ ചില തസ്തികകളിൽ വിദേശികൾക്ക് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക വിസവിലക്ക് ആറു മാസത്തേക്കുകൂടി നീട്ടി മാനവ വിഭവശേഷി മന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ അൽ ബഖ്രി ഞായറാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു. സെയിൽസ് റെപ്രസേൻററ്റിവ്/പ്രമോട്ടർ, പർച്ചേസ് െറപ്രസേൻററ്റിവ്, നിർമാണ, ശുചീകരണ തൊഴിലാളികൾ, ആശാരി, കൊല്ലൻ, ഇഷ്ടിക നിർമാണ തൊഴിലാളി എന്നിവരുടെ വിസവിലക്കാണ് നീട്ടിയത്. നവംബർ 30, ഡിസംബർ ഒന്ന്, ജനുവരി രണ്ട് തീയതികൾ മുതലാണ് വിസവിലക്ക് നീട്ടിയ ഉത്തരവ് പ്രാബല്യത്തിൽ വരുക. എക്സലൻസ് വിഭാഗത്തിലെ സ്ഥാപനങ്ങൾ, സർക്കാർ പദ്ധതികൾക്കായി ജോലി ചെയ്യുന്ന കമ്പനികൾ, ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾ എന്നിവക്ക് വിസവിലക്ക് ബാധകമായിരിക്കില്ല. 2013 അവസാനം മുതലാണ് താൽക്കാലിക വിസവിലക്ക് പ്രാബല്യത്തിൽ വന്നത്. സ്വദേശികൾക്ക് കൂടുതൽ െതാഴിൽ അവസരങ്ങൾ നൽകാനാണിത്.
പട്ടികയിലുള്ള തസ്തികകളിൽ പുതിയ തൊഴിൽ പെർമിറ്റുകൾ അനുവദിക്കില്ല. നിലവിൽ വിസയുള്ളവർക്ക് ജോലിയിൽ തുടരാൻ കഴിയും. ഒപ്പം നിലവിലുള്ളവർ പിരിഞ്ഞുപോകുന്ന ഒഴിവിൽ പകരം പെർമിറ്റുകൾ അനുവദിക്കുകയും ചെയ്യും. കഴിഞ്ഞ വർഷം ജനുവരി മുതൽ എൻജിനീയറിങ് അടക്കം 87 തസ്തികകളിലും താൽക്കാലിക വിസവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത് ജനുവരി വരെ നീട്ടിയിട്ടുണ്ട്. നിരവധി മലയാളികൾ ജോലി ചെയ്യുന്ന മേഖലയാണ് സെയിൽസ് ആൻഡ് മാർക്കറ്റിങ്. പുതിയ വിസകൾ നൽകുന്നത് നിലച്ചതോടെ വിദേശികളുടെ വരവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങൾക്കും മറ്റും വിസ നൽകുന്നത് നിലച്ചത് നിരവധി വ്യാപാര സ്ഥാപനങ്ങൾ പൂട്ടാൻ കാരണമായിട്ടുണ്ട്. റൂവിയിലും മറ്റും നിരവധി കെട്ടിടങ്ങൾ പുതുതായി ഉയർന്നുവന്നിട്ടുണ്ടെങ്കിലും ഇവയിൽ പലതും അടഞ്ഞുതെന്ന കിടക്കുകയാണ്. വിസ ലഭിക്കാത്തതു കാരണം ഇവയിൽ പലതും തുറന്നുപ്രവർത്തിക്കാൻ കഴിയുന്നില്ല. നേരേത്ത ചില സ്ഥാപനങ്ങൾ വിസ ലഭിച്ചില്ലെങ്കിലും ഫ്രീ വിസക്കാരെവെച്ച് മുന്നോട്ടുനീക്കിയിരുന്നു. എന്നാൽ, ലേബർ പരിേശാധന ശക്തമാക്കിയതോടെ ചില വ്യാപാര സ്ഥാപനങ്ങൾക്ക് തുറന്നുപ്രവർത്തിക്കാനാകാത്ത അവസ്ഥ വന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.