മസ്കത്ത്: സ്മൃതി മസ്കത്ത് കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു. മിഡിലീസ്റ്റ് കോളജ് ഒാഡിറ്റോറിയത്തിലാണ് മത്സരങ്ങൾ നടത്തിയത്.
നാലു വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ ഒാരോ വിഭാഗത്തിലും 75ലധികം കുട്ടികൾ പെങ്കടുത്തു. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകി. മിഡിലീസ്റ്റ് കോളജ് ഡീൻ ഡോ. കിരൺ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പുതുതലമുറയോട് സമൂഹംചെയ്യേണ്ട ഉത്തരവാദിത്തമാണ് സ്മൃതി മസ്കത്ത് ചെയ്യുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡോ. കിരൺ അഭിപ്രായപ്പെട്ടു. മിഡിലീസ്റ്റ് കോളജും എലൈറ്റ് ജ്വല്ലറിയും ഗൾഫ്ഗേറ്റ് ഹെയർ ഫിക്സിങ്ങുമായിരുന്നു പരിപാടിയുടെ മുഖ്യ സ്പോൺസർമാർ. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും കൈമാറുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.