ബുറൈമി: നബിദിനത്തിെൻറ ഭാഗമായി െഎ.സി.എഫ് ബുറൈമി സോൺ ബുറൈമി മർകസിൽ സ്നേഹവിരുന്നും സെമിനാറും സംഘടിപ്പിച്ചു.
െഎ.സി.എഫ് ഗൾഫ് കൗൺസിൽ ആചരിക്കുന്ന മീലാദ് കാമ്പയിെൻറ ഭാഗമായാണ് ‘ഞാൻ അറിഞ്ഞ പ്രവാചകൻ’ എന്ന ശീർഷകത്തിൽ സെമിനാർ സംഘടിപ്പിച്ചത്. അനുദിനം അപചയം സംഭവിക്കുന്ന മാനവികമൂല്യങ്ങളുടെ വീണ്ടെടുപ്പിന് ഒരുമിച്ചുനിൽക്കുക എന്ന സന്ദേശമാണ് നബിദിനം സമ്മാനിക്കുന്നതെന്ന് സെമിനാർ അഭിപ്രായപ്പെട്ടു. ചടങ്ങിൽ ബുറൈമിയിലെ മലയാളി സമൂഹത്തിൽനിന്നുള്ള വിവിധ മതവിഭാഗങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു. പ്രകാശ് കളിച്ചാത്ത്, മണി നെല്ലിക്കൽ, ശശിധരൻ, ലതീഷ്, മോഹനൻ, ബാബു, ജാഫർ മൂൺ, കമാൽ മജാൻ, റസാഖ് കോട്ടക്കൽ, അഹ്മദ് കുട്ടി മാസ്റ്റർ, സൈനുദ്ദീൻ ബാഖവി, ഫളലുറഹ്മാൻ, അൻവർ, ജാബിർ നസീം എന്നിവർ സംസാരിച്ചു. അലി അക്ബർ സഖാഫി സന്ദേശ പ്രഭാഷണം നടത്തി. ഈ വർഷത്തെ മീലാദ് ഫെസ്റ്റ് 24ന് ബുറൈമി അൽമാസ ഹോട്ടലിൽ നടക്കുമെന്നും ഡോ. കോയ കാപ്പാട് മുഖ്യാതിഥി ആയിരിക്കുമെന്നും സംഘാടകർ അറി
യിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.