മസ്കത്ത്: രാജ്യത്തിെൻറ 48ാമത് ദേശീയദിനത്തിൽ അത്യാഹ്ലാദത്തോടെ പങ്കുചേർന്ന് ഇന്ത്യൻ സമൂഹവും. ഇന്ത്യൻ സ്കൂളുകൾക്ക് പുറമെ ബിസിനസ് സ്ഥാപനങ്ങളിലും വിവിധ കൂട്ടായ്മകളുടെ ആഭിമുഖ്യത്തിലുമെല്ലാം ആഘോഷ പരിപാടികൾ നടന്നു. ആഘോഷ പരിപാടികൾ നടന്നയിടങ്ങൾ കൊടിതോരണങ്ങളാൽ അലങ്കരിച്ചിരുന്നു. സുൽത്താെൻറ ചിത്രം പതിച്ച മൂവർണ ഷാളുകൾ ധരിച്ചും കൊടിതോരണങ്ങൾ കൈയിലേന്തിയും അത്യാഹ്ലാദത്തോടെയാണ് ആഘോഷ പരിപാടികൾ നടന്നത്. കേക്ക് മുറിക്കലിനൊപ്പം മധുര പലഹാര വിതരണവും നടന്നു. വാദി ഹത്താത്ത് െഎ.ഡി.സി മദ്റസയിൽ നടന്ന ആഘോഷത്തിന് മദ്റസ പ്രസിഡൻറ് മുജീബ് റഹ്മാൻ മൗലവി അധ്യക്ഷത വഹിച്ചു. വി.സി. ജാഫർ, നാസർ ഇഞ്ചക്കുടി, അബ്ബാസ് ഷാബിയ, ഇസ്മായിൽ കളനാട്, ജലാൽ, നൗഫൽ എന്നിവർ സംബന്ധിച്ചു. വിദ്യാർഥികൾക്ക് മധുര പലഹാര വിതരണവും നടത്തി.
സഹം: സഹം ഇന്ത്യൻ സ്കൂളിൽ ദേശീയദിനം വിപുലമായി ആഘോഷിച്ചു. മുഖസ നഗരസഭ മേധാവി അബ്ദുല്ല ജാബിർ അൽ കഹ്ലി മുഖ്യാതിഥിയായിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ ഡോക്ടർ ലേഖ, മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളായ ജബ്ബാർ ഹാജി, അർഷാദ് പയറമ്പത്, വാസുദേവൻ എന്നിവർ അതിഥികളെ സ്വീകരിച്ചു. സ്കൂൾ കുട്ടികൾ അവതരിപ്പിച്ച പരമ്പരാഗത ഒമാനി നൃത്തവും ശ്രദ്ധേയമായി. ഇബ്രി: ഇന്ത്യൻ സ്കൂൾ ഇബ്രിയും ഇബ്രി ഇന്ത്യൻ കമ്യൂണിറ്റിയും സംയുക്തമായി ദേശീയ ദിന റാലി നടത്തി. ഇബ്രി ആശുപത്രിയിലെ ഉദ്യോഗസ്ഥരായ ഡോ. നാസർ അബ്ദുല്ല അൽ ഷുകൈലി, അബ്ദുൽ ഹാദി സൈഫ് അൽ ഹിനായി, ഡോ.ഇബ്രാഹീം അൽ ഷുകൈലി തുടങ്ങി സ്വദേശി പ്രമുഖർക്ക് പുറമെ അൽ ഖൈർ ആശുപത്രി എം.ഡി ഡോ. ആർ.ആർ നായർ, സ്കൂൾ എസ്.എം.സി പ്രസിഡൻറ് ഡോ. േതാമസ് വർഗീസ്, പ്രിൻസിപ്പൽ വി.എസ്. സുരേഷ് തുടങ്ങിയവരും റാലിയിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.