മസ്കത്ത്: െഎക്യരാഷ്ട്ര സംഘടനയുടെ മനുഷ്യവികസന സൂചികയിൽ ഒമാന്‍ നേട്ടം. യുനൈറ്റഡ് നേഷൻസ് ഡെവലപ്മെൻറ് പ്രോഗ്രാം പ്രസിദ്ധീകരിച്ച ഇൗ വർഷത്തെ സൂചികയിൽ ഒമാന്‍ ആഗോള തലത്തിൽ 48ാം സ്ഥാനമാണ് ഉള്ളത്. കഴിഞ്ഞ വർഷത്തെ സൂചികയിൽനിന്ന് ഇക്കുറി ഒമാൻ നാലു സ്ഥാനം മുന്നിലെത്തിയിട്ടുണ്ട്. ഗൾഫ്, അറബ് മേഖലയിൽ 34ാം സ്ഥാനത്തുള്ള യു.എ.ഇയാണ് ഒന്നാമത്. ഖത്തർ 37ാം സ്ഥാനത്തും സൗദി 39ാം സ്ഥാനത്തും ബഹ്റൈൻ 43ാം സ്ഥാനത്തുമുണ്ട്. 189 രാഷ്ട്രങ്ങളുടെ സൂചികയിൽ കുവൈത്തിന് 56ാം സ്ഥാനമാണ് ഉള്ളത്.
ഇന്ത്യയാകെട്ട 130ാം സ്ഥാനത്താണ് ഉള്ളത്. സാമ്പത്തിക വളർച്ചക്കൊപ്പം മനുഷ്യരുടെ കഴിവുകളുടെ കൂടി അടിസ്ഥാനത്തിലാണ് വികസനത്തെ അളക്കേണ്ടത് എന്നാണ് െഎക്യരാഷ്ട്ര സംഘടനയുടെ നിലപാട്. ഇതിന്1990 മുതലാണ് മനുഷ്യവികസന സൂചിക പുറത്തിറക്കി തുടങ്ങിയത്. ആളോഹരി ദേശീയ വരുമാനം, ജീവിത ദൈർഘ്യം, വിദ്യാഭ്യാസ സൗകര്യങ്ങൾ, സാക്ഷരതാ നിരക്ക്, 15 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ തൊഴിൽ പങ്കാളിത്തം തുടങ്ങിയ മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് സൂചിക തയാറാക്കുന്നത്. സൂചികയിൽ ഒമാെൻറ സ്കോർ 0.821 ആണെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രം അറിയിച്ചു. ഏറ്റവും ഉയർന്ന മനുഷ്യവികസന ശേഷി കൈവരിച്ച രാജ്യങ്ങളുടെ പട്ടികയിലാണ് ഒമാൻ ഉള്ളത്. സൂചികയിൽ ഇടം നേടിയ ശേഷം ഒമാൻ ആദ്യമായാണ് ഇൗ വിഭാഗത്തിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.