മസ്കത്ത്: ഇന്ത്യൻ സ്കൂൾ മുലദയിൽ വിപുലമായ ചടങ്ങുകളോടെ കിൻറർ ഗാർട്ടൻ സ്പോ ർട്സ് മീറ്റ് സംഘടിപ്പിച്ചു. അഹമ്മദ് സൈഫ് അലി അൽ സാദി (ചീഫ് കോഒാഡിനേറ്റർ ഓഫ് കോ കരിക്കുലർ ആക്ടിവിറ്റീസ്, വിദ്യാഭ്യാസ മന്ത്രാലയം) മുഖ്യാതിഥിയായിരുന്നു. വിദ്യാർഥികളുടെ പ്രാർഥനയോടുകൂടി പരിപാടികൾക്ക് തുടക്കം കുറിച്ചു. മുഖ്യാതിഥി മീറ്റ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എസ്.ഐ ഷെരീഫ് സ്പോർട്സ് മീറ്റ് സന്ദേശം നൽകി. തുടർന്ന് വിദ്യാർഥികൾക്കായുളള റണ്ണിങ് റെയ്സ്, ഹൂല ഹൂപ്പ് റെയ്സ്, പ്രാം റെയ്സ്, റാബിറ്റ് റെയ്സ്, റിങ് ബാലൻസിങ് മത്സരങ്ങളും, രക്ഷിതാക്കൾക്കായുളള പ്രത്യേക മത്സരങ്ങളും നടന്നു.
എസ്.എം.സി അംഗങ്ങളായ മുഹമ്മദ് ഭക്തിയാർ (ഇൻചാർജ് സ്പോർട്സ് കോ കരിക്കുലർ സബ് കമ്മിറ്റി), ദിലീപ് കുമാർ ജി (ഇൻചാർജ് അക്കാദമിക് ട്രാൻസ്പോർട് സബ് കമ്മിറ്റി), ഹുസൈൻ സി.കെ (ട്രഷറർ), ഫെലിക്സ് വിൻസെൻറ് ഗബ്രിയേൽ (ഫോർമർ കൺവീനർ) അസി.വൈസ് പ്രിൻസിപ്പൽമാരായ ജയ്ലാൽ വി.സി , ഷീജ അബ്ദുൽ ജലീൽ, കോ കരിക്കുലർ ആക്ടിവിറ്റീസ് ചീഫ് കോർഡിനേറ്റർ നിയാസ് അഹമ്മദ്എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മുഖ്യാതിഥിയും അതിഥികളും ചേർന്ന് വിജയികൾക്ക് സമ്മാനം നൽകി. കിൻറർ ഗാർട്ടൻ മേധാവി സയിദ ഖാൻ സ്പോർട്സ് മീറ്റിന് നേതൃത്വം നൽകി. അധ്യാപികമാരായ മേരി ഷാനവാസ് സ്വാഗതവും, എൻ. ഹെപ്സിബ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.