മസ്കത്ത്: സുൽത്താൻ ഖാബൂസ് ബിൻ സഇൗദിന് 48ാം ദേശീയദിന ആശംസ നേരുന്നതിന് വെബ്സൈറ്റിൽ സൗകര്യമേർപ്പെടുത്തി.
സുൽത്താെൻറ ജീവിതവും ഭരണ നേട്ടങ്ങളും വിവരിക്കുന്ന Oman-Qaboos.com എന്ന വെബ്സൈറ്റിലാണ് ഇതിന് സൗകര്യമേർപ്പെടുത്തിയത്. സുൽത്താെൻറ ഒൗദ്യോഗിക വെബ്സൈറ്റ് എന്നറിയപ്പെടുന്ന ഇത് 30 ഭാഷകളിൽ ലഭ്യമാണ്. ദേശീയ ദിനാഘോഷം മുൻനിർത്തിയുള്ള ‘അവർ ഗ്ലോറിയസ് നവംബർ, എറൗണ്ട് ദ വേൾഡ്’ പദ്ധതിയുടെ ഭാഗമായാണ് ആശംസകൾ അർപ്പിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയതെന്ന് വെബ്സൈറ്റ് സൂപ്പർവൈസർ ഹമൂദ് ബിൻ മുഹമ്മദ് അൽ അസ്രി പറഞ്ഞു. ഞായറാഴ്ച മസ്കത്തിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. റവായ സൗദ് അൽബുസൈദി ഇതിെൻറ ഉദ്ഘാടനം നിർവഹിച്ചു. ലോകത്തിലെ ഏത് ഭാഗത്തുനിന്നുമുള്ള സന്ദർശകർക്ക് വെബ്സൈറ്റ് മുഖേന ആശംസകൾ നൽകാം. ഡിസംബർ 30 വരെ ഇതിനുള്ള സൗകര്യമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.