മസ്കത്ത്: പൊന്നാനി സ്വദേശിയെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. ചന്ദ്രപ്പടി വിജയമാതാ കോണ്‍വെൻറ് പരിസരത്ത് താമസിക്കുന്ന അഷ്റഫിെൻറ (ജാവാസ് മെഡിക്കൽസ്) മകൻ സി.വി. മുഹമ്മദ് ഫര്സീന് (26) ആണ് മരിച്ചത്. അന്‍ഫര്‍ പെര്‍ഫ്യൂംസിൽ സെയിൽസ്മാനായി ജോലി ചെയ്തുവരുകയായിരുന്നു. അവിവാഹിതനാണ്. അഞ്ചു വർഷത്തിലധികമായി ഒമാനിലുണ്ട്. മത്ര, സൂര് എന്നിവിടങ്ങളിലും ജോലി ചെയ്തിരുന്നു. നജ്മയാണ് മാതാവ്. സഹോദരങ്ങൾ: ഷാമില്‍, സിനാന്, ഷംന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.