സുഹാർ: കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റ് കൂട്ടായ്മയും കരുണ സുഹാർ കൂട്ടായ്മയും സംയുക്തമായി സുഹാറിൽ സിനിമാ നിർമാണത്തെ കുറിച്ച് ശിൽപശാല സംഘടിപ്പിച്ചു. നടനും ഫിലിം മേക്കറുമായ രവീന്ദ്രൻ നേതൃത്വം നൽകി. മോഹൻലാൽ ചെയർമാനും രവീന്ദ്രൻ ഡയറക്ടറുമായ ഷോർട്ട് ഫിലിംഫെസ്റ്റ് കൂട്ടായ്മ വിവിധ ജി.സി.സി രാജ്യങ്ങളിൽ സംഘടിപ്പിക്കുന്ന ശിൽപശാലയുടെ ഭാഗമായാണ് സുഹാറിലും പരിപാടി സംഘടിപ്പിച്ചത്. കരുണ സുഹാറിെൻറ കീഴിൽ നിലവിൽവന്ന നാടക, അഭിനയ പ്രേമികളുടെ കൂട്ടായ്മയായ ആക്ടേഴ്സ് ലാബിലെ അംഗങ്ങൾ ശിൽപശാലയിൽ പെങ്കടുത്തു.
സിനിമാനിർമാണം, കാമറ, ലൈറ്റിങ്, മറ്റു സാങ്കേതിക സംവിധാനങ്ങൾ തുടങ്ങിയവ ക്ലാസിൽ വിഷയമായി. കൈമോശം വന്ന നാടക സംസ്കാരത്തെ തിരികെ കൊണ്ടുവരുന്നതിെൻറ ഭാഗമായാണ് ഇത്തരം പരിശീലനക്കളരിയെന്ന് ആക്ടേഴ്സ് ലാബ് കോഒാഡിനേറ്റർ രജിത് കുമാർ ധർമടം പറഞ്ഞു. അടുത്ത ഫെബ്രുവരിയിൽ മഞ്ജുളെൻറ സംവിധാനത്തിൽ ഒരു നാടകം അരങ്ങിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ആക്ടേഴ്സ് ലാബ് പ്രവർത്തകരെന്ന് പ്രസിഡൻറ് സുരേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.