മസ്കത്ത്: ഇന്ത്യൻ സ്കൂൾ വിദ്യാർഥികളുടെ കലാമേളയായ ജാങ്കാർ സ്പെക്ട്രം ആവേശമായി. മസ്കത്ത് ഇന്ത്യൻ സ്കൂളിൽ നടന്ന ഇൻറർസ്കൂൾ ഫെസ്റ്റിവൽ ഇന്ത്യൻ അംബാസഡർ മുനു മഹാവർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗങ്ങൾ, െഎ.എസ്.എം എസ്.എം.സി അംഗങ്ങൾ, ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽമാർ തുടങ്ങി വിപുലമായ സദസ്സ് ഉദ്ഘാടനച്ചടങ്ങിന് സാക്ഷിയായി. സ്കൂളുകളുടെ പ്രതിനിധികൾ അണിനിരന്ന മാർച്ച്പാസ്റ്റും നടന്നു.
16 ഇന്ത്യൻ സ്കൂളുകളിൽനിന്നുള്ള രണ്ടായിരത്തിലധികം വിദ്യാർഥികളാണ് വിവിധ കലാമത്സരങ്ങളിൽ മാറ്റുരച്ചത്. രാവിലെ 19 വേദികളിലായി 28 മത്സരങ്ങൾ നടന്നു. ഉച്ചക്കുശേഷം ഒമ്പത് വേദികളിലായാണ് മത്സരങ്ങൾ നടന്നത്.
വൈകുന്നേരം സ്കൂൾ മൾട്ടി പർപസ് ഹാളിൽ നടന്ന സമാപന ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ബേബി സാം സാമുവൽ മുഖ്യാതിഥിയും ബി.ഒ.ഡി ഫൈനാൻസ് ഡയറക്ടർ മുഹമ്മദ് സാബിർ റാസാ ഫൈസി വിശിഷ്ടാതിഥിയുമായിരുന്നു. പെങ്കടുത്ത സ്കൂളുകൾക്കെല്ലാം വിശിഷ്ടാതിഥി മെമേൻറാ നൽകി. മസ്കത്ത് ഇന്ത്യൻ സ്കൂളാണ് ഒാവറോൾ ചാമ്പ്യൻഷിപ് നേടിയത്. എന്നാൽ, ആതിഥേയ സ്കൂൾ എന്നനിലയിൽ വിജയികൾക്കുള്ള ട്രോഫി അവർ ആദ്യ റണ്ണറപ്പായ സലാല ഇന്ത്യൻ സ്കൂളിന് നൽകി. ദാർസൈത്ത് ഇന്ത്യൻ സ്കൂളാണ് സെക്കൻറ് റണ്ണറപ്. ജാങ്കാർ സ്പെക്ട്രത്തിെൻറ പതാക താഴ്ത്തിയതോടെയാണ് പരിപാടികൾ സമാപിച്ചത്. പതാക െഎ.എസ്.എം പ്രിൻസിപ്പൽ ഡോ. രാജീവ് കുമാർ ചൗഹാൻ ഇവൻറ് മാനേജർക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.