ദേശീയദിനം: വാഹനങ്ങൾ നവംബർ 30 വരെ അലങ്കരിക്കാം

മ​സ്​​ക​ത്ത്​: ദേ​ശീ​യ​ദി​നം പ്ര​മാ​ണി​ച്ച്​ വാ​ഹ​ന​ങ്ങ​ൾ ഇൗ ​മാ​സം 30 വ​രെ അ​ല​ങ്ക​രി​ക്കാ​മെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. ഡ്രൈ​വ​ർ​മാ​രു​ടെ കാ​ഴ്​​ച​യെ ത​ട​സ്സ​പ്പെ​ടു​ത്താ​ത്ത വി​ധ​ത്തി​ലാ​യി​രി​ക്ക​ണം സ്​​റ്റി​ക്ക​റു​ക​ൾ സ്​​ഥാ​പി​ക്കേ​ണ്ട​ത്. മു​ന്നി​ലെ ചി​ല്ലി​ലും അ​രി​കി​ലെ ചി​ല്ലി​ലും ന​മ്പ​ർ​പ്ലേ​റ്റു​ക​ളി​ലും ലൈ​റ്റി​ലും സ്​​റ്റി​ക്ക​റു​ക​ൾ സ്​​ഥാ​പി​ക്കാ​ൻ പാ​ടി​ല്ല. സ്​​റ്റി​ക്ക​റു​ക​ൾ ശ​രി​യാ​യ രീ​തി​യി​ലാ​ണെ​ന്ന്​ ഉ​റ​പ്പാ​ക്ക​ണം. പി​ന്നി​ലെ ചി​ല്ലി​ൽ ഡ്രൈ​വ​റു​ടെ കാ​ഴ്​​ച ഉ​റ​പ്പാ​ക്കു​ന്ന രീ​തി​യി​ലേ പ​തി​ക്കാ​ൻ പാ​ടു​ള്ളൂ. വാ​ഹ​ന​ത്തി​​​െൻറ നി​റ​മോ രൂ​പ​മോ മാ​റ്റു​ന്ന രീ​തി​യി​ലു​ള്ള അ​ല​ങ്കാ​ര​പ്പ​ണി​ക​ളും പാ​ടു​ള്ള​ത​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തീ​പി​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ തു​ണി​ത്ത​ര​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം. നി​ന്ദ്യ​മാ​യ​തും അ​ന്ത​സ്സു​കെ​ട്ട​തു​മാ​യ ചി​ത്ര​ങ്ങ​ളും മു​ദ്രാ​വാ​ക്യ​ങ്ങ​ളും ഒ​ഴി​വാ​ക്ക​ണം. ദേ​ശീ​യ​ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ത്ര​ങ്ങ​ളും പോ​സ്​​റ്റ​റു​ക​ളും മാ​ത്ര​മേ പ​തി​ക്കാ​ൻ പാ​ടു​ള്ളൂ​വെ​ന്നും ആ​ർ.​ഒ.​പി അ​റി​യി​ച്ചു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.