മസ്കത്ത്: ഒമ്പതാമത് മസ്കത്ത് അന്താരാഷ്ട്ര ജ്വല്ലറി പ്രദർശനത്തിന് ഡിസംബർ 11ന് തിരിതെളിയും. മസ്കത്ത് ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിലാണ് അഞ്ചു ദിവസം നീളുന്ന പ്രദർശനം നടക്കുക. ഒമാൻ ഇൻറർനാഷനൽ എക്സിബിഷൻ സെൻററും വേഗ ഇൻറർട്രേഡ് ആൻഡ് എക്സിബിഷനും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ആഭരണ പ്രദർശനങ്ങളിൽ ഒന്നെന്ന് പേരുകേട്ട മസ്കത്ത് അന്താരാഷ്ട്ര ജ്വല്ലറി പ്രദർശനത്തിൽ ഒമാന് പുറമെ ലബനാൻ, ഇന്ത്യ, ഖത്തർ, ഇറ്റലി, ബഹ്റൈൻ, സൗദി അറേബ്യ, തായ്ലൻഡ്, മലേഷ്യ, സിംഗപ്പൂർ, തുർക്കി, യു.എ.ഇ എന്നിവിടങ്ങളിൽനിന്നുള്ള പ്രമുഖ കമ്പനികളും പെങ്കടുക്കും.
വിലപിടിപ്പുള്ള തനത് രത്നക്കല്ലുകൾ, പകിേട്ടറിയ മുത്തുകൾ, ആകർഷകമായ സ്വർണാഭരണങ്ങൾ, രത്നാഭരണങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം പ്രദർശനത്തിൽ ഉണ്ടാകും. ലോകത്തിെൻറ വിവിധയിടങ്ങളിലെ ആഭരണങ്ങളുടെ കലവറ കാണികൾക്ക് മുന്നിൽ പ്രദർശിപ്പിക്കും. പ്രദർശനം മസ്കത്തിലെ ആഭരണരംഗത്ത് പ്രവർത്തിക്കുന്നവർക്ക് കയറ്റുമതി സാധ്യതകളും ഒരുക്കുന്നതാണ്. ആഭരണ നിർമാണത്തിന് ഉപയോഗിക്കുന്ന മെഷീനുകൾ, ഉൽപന്നങ്ങൾ, ഉപകരണങ്ങൾ തുടങ്ങിയവയുടെ പ്രദർശനവും ഉണ്ടാകും. കൺവെൻഷൻ സെൻററിെൻറ നാലായിരം സ്ക്വയർ മീറ്റർ സ്ഥലത്തായാണ് പ്രദർശനം നടക്കുക. 25,000 സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.