മസ്കത്ത്: മുലദ ഇന്ത്യൻ സ്കൂളിൽ െഎക്യരാഷ്ട്ര സഭ ദിനാചരണം സംഘടിപ്പിച്ചു. പ്രാർഥനാഗാനത്തോടെ ആരംഭിച്ച പരിപാടിക്ക് സോഷ്യൽ സയൻസ് വകുപ്പ് നേതൃത്വം നൽകി. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ എസ്.ഐ. ഷെരീഫ്, അസി. വൈസ് പ്രിൻസിപ്പൽമാരായ വി.സി. ജയ്ലാൽ, ഷീജ എ.അബ്ദുൽ ജലീൽ, ചീഫ് കോഒാഡിനേറ്റർ നിയാസ് അഹമ്മദ്, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. ദാരിദ്ര്യ നിർമാർജനം, െഎക്യരാഷ്ട്രസഭാ ഏകീകരണത്തിലെ വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർഥികൾ സംസാരിച്ചു.
വിവിധ ചാർട്ടുകളും പ്രദർശിപ്പിച്ചു. ദിനാചരണത്തെ കുറിച്ച് സോഷ്യൽ സയൻസ് മേധാവി റീത്ത ശിവരാജ്, അധ്യാപകൻ എം.ജി മനോജ് എന്നിവർ സംസാരിച്ചു. ജഅലാൻ ബനീ ബൂഅലി: ബൂഅലി ഇന്ത്യൻ സ്കൂളിൽ െഎക്യരാഷ്ട്രസഭാ ദിനം ആചരിച്ചു. ഇതിെൻറ ഭാഗമായി സംഘടിപ്പിച്ച മാതൃകാ െഎക്യരാഷ്ട്രസഭാ സമ്മേളനത്തിൽ 21 രാജ്യങ്ങളെ പ്രതിനിധാനംചെയ്ത് വിദ്യാർഥികൾ സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ പി. മോഹനൻ പരിപാടി സഘടിപ്പിച്ച അധ്യാപകരെയും വിദ്യാർഥികളെയും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.