യമനിൽനിന്നും ഒമാനിൽനിന്നും കണ്ടെത്തിയ ശിലാ ഉപകരണങ്ങൾ

ഒമാനിലും യമനിലും എട്ട് സഹസ്രാബ്​ദം മുമ്പുള്ള ശിലാ ഉപകരണങ്ങൾ കണ്ടെത്തി

മസ്കത്ത്: ശിലായുഗത്തിലെ മനുഷ്യർ ഉപയോഗിച്ചിരുന്ന 8000ത്തിലധികം വർഷം പഴക്കമുള്ള ശിലാ ഉപകരണങ്ങൾ ഒമാനിലും യമനിലും കണ്ടെത്തി.തെക്കെ ഒമാനിലും യമനിലുമായി കണ്ടെത്തിയ ഇൗ അത്യപൂർവ ശിലാ ഉപകരണങ്ങളെ കുറിച്ച്​ ഒാഹിയോ സർവകലാശാലയും ഫ്രഞ്ച് മനുഷ്യ ചരിത്ര ശാസ്​ത്ര ഗവേഷണ വിഭാഗവും പഠനം നടത്തിവരുകയാണ്.ആയിരക്കണക്കിന് വർഷങ്ങൾക്കുമുമ്പ് വടക്കെ അമേരിക്കയിൽ ഉപയോഗിച്ചിരുന്ന ശിലാ ഉപകരണങ്ങൾ ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന അതേ സാ​േങ്കതിക വിദ്യയാണ് ഇൗ ശിലാ ഉപകരണങ്ങളിലും ഉപയോഗിച്ചിരിക്കുന്നത്.

ലോകത്തിെൻറ രണ്ട് വ്യത്യസ്ത ഭാഗങ്ങളിൽ ജീവിച്ചിരുന്ന മനുഷ്യ​െൻറ പ്രപിതാക്കൾ പരസ്പരം ആശയവിനിമയം നടത്താതെ സാ​േങ്കതികത്തികവുള്ള ശിലാ ഉപകരണങ്ങൾ വികസിപ്പിച്ചെടുത്തതായി ഒാഹിയോ സർവകലാശാലയുടെ വെബ്​സൈറ്റിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു.

8000 വർഷങ്ങൾക്കുമുമ്പ് അറേബ്യൻ ഉപഭൂഖന്ധത്തിൽ ജീവിച്ച പുരാതന മനുഷ്യൻ അക്കാലത്തെ ഏറ്റവും മികച്ച നൈപുണ്യമുള്ള ആയുധങ്ങൾ നിർമിക്കുന്നവരായിരുന്നുവെന്നതാണ്​ പഠനത്തിൽ വ്യക്​തമാക്കുന്നത്​. വടക്കൻ അമേരിക്കയിലും അറേബ്യൻ ഉപഭൂഖണ്ഡത്തിലും കല്ലുകൾ കൂർപ്പിച്ചെടുക്കാൻ ഉപ​േയാഗിച്ചിരുന്ന സാ​േങ്കതിക വിദ്യ സമാനമാണെന്നും എന്നാൽ അറേബ്യൻ ജനത ഇവയുടെ നിർമാണത്തിൽ അവരുടെ കലാപ്രതിഭ തെളിയിച്ചിരുന്നെന്നും ഒാഹിയോ സർവകലാശാലയിലെ ഗവേഷകനായ േജായ് മെക്കോറിസ്​റ്റൻ പറഞ്ഞു. ഒമാനിലെ അൽ ദാരീസ്​, യമനിലെ അൽ മനൈസ എന്നിവിടങ്ങളിൽനിന്ന് ലഭിച്ച ശിലാ ഉപകരണങ്ങളാണ് പഠനവിധേയമാക്കിയത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.