ന​വ​ചേ​ത​ന ഡാ​ൻ​സ് ഉ​ത്സ​വ് 2024ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ഒ​ഡി​ഷ​നി​ൽ​നി​ന്ന്

ന​വ​ചേ​ത​ന ഡാ​ൻ​സ് ഉ​ത്സ​വ് 2024; ഒ​ഡി​ഷ​ൻ ന​ട​ന്നു

ഗ്രാ​ൻ​ഡ് ഫി​നാ​ലെ ​10ന് ​സു​ഹാ​റി​ൽ

സു​ഹാ​ർ: സു​ഹാ​ർ ന​വ​ചേ​തന ഒ​മാ​നി​ലെ ക​ലാ പ്ര​തി​ഭ​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച്​ ന​ട​ത്തു​ന്ന ‘ഡാ​ൻ​സ് ഉ​ത്സ​വ് 2024’ സീ​സ​ൺ ര​ണ്ടി​ന്‍റെ ഗ്രാ​ൻ​ഡ് ഫി​നാ​ല​ക്ക്​ മു​ന്നോ​ടി​യാ​യു​ള്ള ഒ​ഡി​ഷ​ൻ സു​ഹാ​ർ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഹാ​ളി​ൽ അ​ര​ങ്ങേ​റി. ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ റാ​ഷി​ദ്‌, പ്ര​സി​ഡ​ന്റ്‌ സൗ​മ്യ ഹു​സൈ​ബ്, സെ​ക്ര​ട്ട​റി അ​നീ​ഷ് ഏ​റാ​ടി, പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ഋ​തു രാ​ജേ​ഷ്, ശാ​ന്തി പ്ര​വീ​ൺ എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. 120 ഓ​ളം മ​ത്സ​രാ​ർ​ഥി​ക​ൾ ഒ​ഡി​ഷ​നി​ൽ പ​ങ്കെ​ടു​ത്തു.

2019ൽ ​ന​ട​ത്തി​യ ഡാ​ൻ​സ് ഉ​ത്സ​വ് സീ​സ​ൺ വ​ണ്ണി​ന്റെ വി​ജ​യ​മാ​ണ്​ ​ര​ണ്ടാം പ​തി​പ്പ്​ ന​ട​ത്താ​ൻ പ്ര​ചോ​ദ​ന​മാ​യ​തെ​ന്ന്​ ന​വ​ചേ​ത​ന പ്ര​സി​ഡ​ന്റ് സൗ​മ്യ ഹു​ബൈ​സും സെ​ക്ര​ട്ട​റി അ​നീ​ഷ് ഏ​റാ​ട​ത്തും അ​റി​യി​ച്ചു.

ഗ്രാ​ൻ​ഡ് ഫി​നാ​ലെ മേ​യ് 10ന് ​സു​ഹാ​റി​ലെ അ​മ്പ​റി​ലു​ള്ള ഒ​മാ​നി വു​മ​ൺ​സ് അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ക്കും. ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ ഡി ​ഫോ​ർ ഡാ​ൻ​സ് ഫെയിം സു​ഹൈ​ദ് കു​ക്കു മു​ഖ്യാ​തി​ഥി​ ആ​യി​രി​ക്കും.ഒ​മാ​നി​ൽ ആ​ദ്യ​മാ​യി ‘മൈം’ ​മ​ത്സ​രം കൂ​ടി ഡാ​ൻ​സ് ഉ​ത്സ​വി​ൽ അ​ര​ങ്ങേ​റും.

ഡാ​ൻ​സ് ഉ​ത്സ​വി​ൽ ജൂ​നി​യ​ർ, സീ​നി​യ​ർ, ഓ​പ​ൺ കാ​റ്റ​ഗ​റി​ക​ളി​ൽ സോ​ളോ​യും ഗ്രൂ​പ് മ​ത്സ​ര​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും. ഫി​നാ​ലെ വേ​ദി​യി​ൽ നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ളു​മു​ണ്ടാ​കും. സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക ക​ലാ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ൾ പ​ങ്കെ​ടു​ക്കും.

Tags:    
News Summary - Navchetana Dance Festival 2024; The audition took place

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.