ലോ​ക സാ​മ്പ​ത്തി​ക ഫോ​റ​ത്തി​ന്‍റെ പ്ര​ത്യേ​ക യോ​ഗ​ത്തി​ൽ സാം​സ്കാ​രി​ക, കാ​യി​ക, യു​വ​ജ​ന വ​കു​പ്പ് മ​ന്ത്രി സ​യ്യി​ദ് ദീ ​യ​സീ​ൻ ബി​ൻ ഹൈ​തം അ​ൽ സ​ഈ​ദ്​ പ​ങ്കെ​ടു​ത്ത​പ്പോ​ൾ

ലോ​ക സാ​മ്പ​ത്തി​ക ഫോ​റം: സാം​സ്കാ​രി​ക, കാ​യി​ക, യു​വ​ജ​ന വ​കു​പ്പ് മ​ന്ത്രി പ​​ങ്കെ​ടു​ത്തു

മ​സ്ക​ത്ത്​: ലോ​ക സാ​മ്പ​ത്തി​ക ഫോ​റ​ത്തി​ന്‍റെ പ്ര​ത്യേ​ക യോ​ഗ​ത്തി​ൽ സാം​സ്കാ​രി​ക, കാ​യി​ക, യു​വ​ജ​ന വ​കു​പ്പ് മ​ന്ത്രി സ​യ്യി​ദ് ദീ ​യ​സീ​ൻ ബി​ൻ ഹൈ​തം അ​ൽ സ​ഈ​ദ്​ പ​ങ്കെ​ടു​ത്തു.

‘ആ​ഗോ​ള സ​ഹ​ക​ര​ണം, വ​ള​ർ​ച്ച, വി​ക​സ​ന​ത്തി​നു​ള്ള ഊ​ർ​ജം’ എ​ന്ന പ്ര​മേ​യ​ത്തി​ൽ സൗ​ദി അ​റേ​ബ്യ​യി​ലെ റി​യാ​ദി​ലാ​ണ് പ​രി​പാ​ടി ന​ട​ക്കു​ന്ന​ന്ന​ത്.

നി​ര​വ​ധി രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​ർ, മു​തി​ർ​ന്ന അ​ന്താ​രാ​ഷ്ട്ര വ്യ​ക്തി​ക​ൾ, ന​യ​രൂ​പ​വ​ത്​​ക​ര​ണ വി​ദ​ഗ്ധ​ർ, വി​വി​ധ അ​ന്താ​രാ​ഷ്ട്ര, അ​ക്കാ​ദ​മി​ക് സം​ഘ​ട​ന​ക​ളി​ലെ വി​ദ​ഗ്ധ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണം, വ​ള​ർ​ച്ച, വി​ക​സ​ന​ത്തി​നു​ള്ള ഊ​ർ​ജം, വി​വി​ധ സാ​മ്പ​ത്തി​ക, ഭൗ​മ​രാ​ഷ്ട്രീ​യ, കാ​ലാ​വ​സ്ഥാ പ്ര​ശ്ന​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും പ്ര​ത്യേ​ക യോ​ഗ​ത്തി​ന്‍റെ സെ​ഷ​നു​ക​ളി​ൽ ച​ർ​ച്ച ചെ​യ്​​തു.

ധ​ന​കാ​ര്യ മ​ന്ത്രി സു​ൽ​ത്താ​ൻ സ​ലിം അ​ൽ ഹ​ബ്‌​സി, ഒ​മാ​ൻ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്‍റ് അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ അ​ബ്ദു​സ്സ​ലാം മു​ഹ​മ്മ​ദ് അ​ൽ മു​ർ​ഷി​ദി ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര​സാ​ങ്കേ​തി​ക മ​ന്ത്രി ഹ​മൂ​ദ് അ​ൽ മ​അ്​​വാ​ലി, സൗ​ദി​യി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ സ​യ്യി​ദ് ഫൈ​സ​ൽ തു​ർ​ക്കി അ​ൽ സ​ഈ​ദ്, ഊ​ർ​ജ, ധാ​തു മ​ന്ത്രാ​ല​യം അ​ണ്ട​ർ​സെ​ക്ര​ട്ട​റി മു​ഹ്‌​സി​ൻ ഹ​മ​ദ് അ​ൽ ഹ​ദ്‌​റാ​മി എ​ന്നീ ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി സം​ഘ​വും ദീ ​യ​സീ​നോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - World Economic Forum: Culture, Sports and Youth Minister participates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.