എ.​എ​ഫ്‌.​സി ക​പ്പ് ഫൈ​ന​ൽ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ്‌​പോ​ർ​ട്‌​സ് കോം​പ്ല​ക്‌​സി​ൽ

മ​സ്ക​ത്ത്​: എ.​എ​ഫ്‌.​സി ക​പ്പ് ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന്​ ബൗ​ഷ​റി​ലെ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ്‌​പോ​ർ​ട്‌​സ് കോം​പ്ല​ക്‌​സ് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും. മേ​യ്​ അ​ഞ്ചി​ന്​ ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ലെ​ബ​നാ​ന്‍റെ അ​ൽ അ​ഹ​ദും ആസ്‌​ട്രേ​ലി​യ​യു​ടെ സെ​ൻ​ട്ര​ൽ കോ​സ്റ്റ് മ​റൈ​ൻ​സും ത​മ്മി​ലാ​ണ് മ​ത്സ​രം.

സെ​മി ഫൈ​ന​ലി​ലെ ഹോം, ​എ​വേ മ​ത്സ​ര​ങ്ങ​ളി​ൽ ഒ​മാ​ന്‍റെ അ​ൽ ന​ഹ്ക്കെ​തി​രെ 2-3ന്​ ​ജ​യി​ച്ചാ​ണ് അ​ൽ അ​ഹെ​ദ് ക്ല​ബ് ഫൈ​ന​ലി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ​ത്.

അ​തേ​സ​മ​യം, കി​ർ​ഗി​സ്താ​ന്‍റെ അ​ബ്ദി​ഷ് അ​താ കാ​ന്തി​നെ 1-4 ന് ​തോ​ൽ​പി​ച്ചാ​ണ് സെ​ൻ​ട്ര​ൽ കോ​സ്റ്റ് മ​റീ​നേ​ഴ്‌​സ് ക​ലാ​ശ​ക്ക​ളി​യി​ലേ​ക്കെ​ത്തി​യ​ത്. സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ്‌​പോ​ർ​ട്‌​സ് സെ​ന്‍റ​റി​ന് 28,000ത്തി​ല​ധി​കം കാ​ണി​ക​ളെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യും.

Tags:    
News Summary - AFC Cup Final at Sultan Qaboos Sports Complex

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.