Posted On
date_range Updated On
date_range ഒമാനിലെ രാത്രി സഞ്ചാര വിലക്ക് ശനിയാഴ്ച അവസാനിക്കും
മസ്കത്ത്: ഒമാനിലെ രാത്രി സഞ്ചാര വിലക്ക് ശനിയാഴ്ച പുലർച്ചെ അഞ്ചുമണിക്ക് അവസാനിക്കുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. സഞ്ചാരവിലക്കുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ സ്വദേശികളും വിദേശികളും പുലർത്തിയ നിഷ്കർഷയെ അനുമോദിക്കുന്നതായും സുപ്രീം കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. സഞ്ചാര നിയന്ത്രണങ്ങൾ ഒഴിവാക്കിയെങ്കിലും മുഖാവരണം ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, കൈകളുടെ ശുചിത്വം ഉറപ്പാക്കൽ തുടങ്ങിയ കോവിഡ് പ്രതിരോധ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണമെന്ന് സുപ്രീം കമ്മിറ്റി വെള്ളിയാഴ്ച രാത്രി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.