മസ്കത്ത്: ഒമാൻ മലപ്പുറം ജില്ലാ കൂട്ടായ്മയുടെ ആദ്യ രക്തദാന ക്യാമ്പ് ഇന്ന് രാവിലെ എട്ട് മണി മുതൽ ഉച്ചക്ക് ഒരുമണി വരെ മസ്കത്തിലുള്ള ബൗഷർ ബ്ലഡ് സെന്ററിൽ നടക്കും . റമദാൻ വ്രതാരംഭം തുടങ്ങുന്നതിനുമുമ്പ് രക്തദാന ദൗർലഭ്യം കുറക്കുക എന്ന ഉദ്ദേശത്തോടെയാണ് കൂട്ടായ്മ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഒമാനിലെത്തി നാല് മാസം കഴിഞ്ഞവരും ആന്റിബയോട്ടിക് മരുന്നുകൾ ഉപയോഗിക്കാത്തവർക്കും രക്തദാനം ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾട്ട് 9783 9998,9830 7597,7883 3445,9397 3514 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.