കോം​ഗോ പ​നി ബാ​ധി​ച്ച്​  ഇൗ ​വ​ർ​ഷം മരിച്ചത്​ മൂ​ന്നു​പേ​ർ

മ​സ്​​ക​ത്ത്​: കോം​ഗോ പ​നി അ​ഥ​വാ ക്രീ​മി​യ​ൻ കോം​ഗോ ഹെ​മ​റോ​ജി​ക് ഫീ​വ​ർ ബാ​ധി​ച്ച്​ ഒ​മാ​നി​ൽ ഇൗ ​വ​ർ​ഷം ഇ​തു​വ​രെ മൂ​ന്നു​പേ​ർ മ​ര​ണ​പ്പെ​ട്ട​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ആ​കെ രോ​ഗ​ബാ​ധ​യേ​റ്റ​ത്​ ഒ​മ്പ​ത്​ പേ​ർ​ക്കാ​ണ്​. ബാ​ക്കി ആ​റു​പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്​.  
രോ​ഗ​ബാ​ധ​യേ​റ്റ​തി​ൽ അ​ഞ്ചു​പേ​ർ വി​ദേ​ശി​ക​ളാ​ണെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​തേ​സ​മ​യം മ​ര​ണ​പ്പെ​ട്ട​വ​ർ സ്വ​ദേ​ശി​ക​ളാ​ണോ വി​ദേ​ശി​ക​ളാ​ണോ​യെ​ന്ന​ത്​ മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം കോം​ഗോ പ​നി ബാ​ധി​ച്ച്​ മ​ര​ണ​പ്പെ​ട്ട​ത്​ ഏ​ഴു​പേ​രാ​ണ്​. വ​ർ​ഷ​ത്തി​​െൻറ ആ​ദ്യ​പാ​ദ​ത്തി​ൽ മൂ​ന്നു​പേ​രി​ൽ മാ​ത്ര​മാ​ണ്​ രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യി​രു​ന്ന​ത്​. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ ശ​രീ​ര​ത്തി​ലെ  ചെ​ള്ളു​ക​ളി​ലൂ​ടെ​യാ​ണ് രോ​ഗം മ​നു​ഷ്യ​രി​ലേ​ക്ക് പ​ട​രു​ന്ന​തെ​ന്ന​തി​നാ​ൽ രോ​ഗ​ബാ​ധ നി​യ​ന്ത്രി​ക്കാ​ൻ തെ​ക്ക്​, വ​ട​ക്ക്​ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ നി​ര​വ​ധി ക​ന്നു​കാ​ലി വ​ള​ർ​ത്തു​കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചി​ട്ടി​രു​ന്നു. 
ആ​ടു​മാ​ടു​ക​ളു​ടെ ഇ​റ​ക്കു​മ​തി നി​യ​ന്ത്രി​ക്കു​ന്ന​ത​ട​ക്കം ന​ട​പ​ടി​ക​ൾ കാ​ർ​ഷി​ക, ഫി​ഷ​റീ​സ്​ മ​ന്ത്രാ​ല​യം കൈ​ക്കൊ​ണ്ടി​ട്ടു​ണ്ട്​. ഇ​ത​നു​സ​രി​ച്ച്​ അ​റു​ക്കു​ന്ന ആ​വ​ശ്യ​ത്തി​നാ​യി ക​ന്നു​കാ​ലി​ക​ളെ ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ ഒ​മാ​നി പൗ​ര​ന്മാ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ അ​നു​വാ​ദ​മു​ള്ള​ത്​. പ്ര​ജ​ന​ന​ത്തി​നും വ​ള​ർ​ത്തു​ന്ന​തി​നു​മാ​യി ക​ന്നു​കാ​ലി​ക​ളെ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത്​ നി​രോ​ധി​ച്ചി​ട്ടു​മു​ണ്ട്​. 
വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ ശ​രീ​ര​ത്തി​ലെ  ചെ​ള്ളു​ക​ൾ​ക്ക്​ പു​റ​മെ രോ​ഗ​ബാ​ധി​ത​മാ​യ മൃ​ഗ​ത്തി​െൻറ ര​ക്​​തം, ശ​രീ​ര​സ്ര​വ​ങ്ങ​ൾ, അ​വ​യ​വ​ങ്ങ​ൾ എ​ന്നി​വ സ്​​പ​ർ​ശി​ക്കു​ന്ന​തി​ലൂ​ടെ​യും രോ​ഗം മ​നു​ഷ്യ​രി​ലേ​ക്ക് പ​ട​രാം. പ​നി, പേ​ശീ​വേ​ദ​ന, ഓ​ക്കാ​നം, ഛർ​ദി, അ​ടി​വ​യ​ർ വേ​ദ​ന, വ​യ​റി​ള​ക്കം, ര​ക്ത​സ്രാ​വം എ​ന്നി​വ​യാ​ണ് കോം​ഗോ പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ. രോ​ഗം പ​ട​ർ​ന്ന് നാ​ല് മു​ത​ൽ ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ൽ സാ​ധാ​ര​ണ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​വ​രാ​റു​ണ്ട്. 
രോ​ഗ​മു​ണ്ടാ​യി ഉ​ട​ൻ ചി​കി​ത്സ തേ​ടു​ന്ന​തി​ലൂ​ടെ മാ​ത്ര​മേ മ​ര​ണ​സാ​ധ്യ​ത കു​റ​ക്കാ​ൻ ക​ഴി​യൂ.  രോ​ഗ​ത്തി​ന്​ ഇ​തു​വ​രെ ഫ​ല​പ്ര​ദ​മാ​യ മ​രു​ന്ന്​ ക​ണ്ടു​പി​ടി​ച്ചി​ട്ടി​ല്ല.  വൈ​റ​സ്​ ബാ​ധ​യേ​റ്റ​വ​ർ മ​ര​ണ​പ്പെ​ടാ​ൻ 37.5 ശ​ത​മാ​നം സാ​ധ്യ​ത​യാ​ണ്​ ഉ​ള്ള​തെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ​ക്​​താ​വ്​ പ​റ​ഞ്ഞു. 
ക​ന്നു​കാ​ലി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ൾ ചെ​യ്യു​ന്ന​വ​ർ ഗൗ​ണു​ക​ൾ, കൈ​യു​റ​ക​ൾ, നീ​ള​മു​ള്ള ഷൂ​സ്​, ക​ണ്ണ​ട​ക​ൾ എ​ന്നി​വ ധ​രി​ക്കു​ന്ന​ത് രോ​ഗ​ബാ​ധ​യു​ണ്ടാ​കാ​തി​രി​ക്കാ​ൻ സ​ഹാ​യി​ക്കും. ഫാ​മു​ക​ളി​ൽ​നി​ന്നും മ​റ്റും മൃ​ഗ​ങ്ങ​ളെ വാ​ങ്ങു​ന്ന​വ​ർ ചെ​ള്ളു​ക​ളു​ടെ സാ​ന്നി​ധ്യ​മി​ല്ലാ​ത്ത​വ നോ​ക്കി വാ​ങ്ങു​ക​യും വേ​ണം.  സ്​​ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ച്​ വ​രു​ക​യാ​ണെ​ന്ന്​ കാ​ർ​ഷി​ക^​ഫി​ഷ​റീ​സ്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
 കോം​ഗോ പ​നി വൈ​റ​സി​​െൻറ വ്യാ​പ​നം എ​ങ്ങ​നെ ത​ട​യാം എ​ന്ന​തി​നെ കു​റി​ച്ച്​ ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്​​ക​രി​ക്കാ​നും ന​ട​പ​ടി​ക​ൾ എ​ടു​ത്തി​ട്ടു​ണ്ട്​. ഒ​മാ​നി​ൽ 1995ലാ​ണ്​ ആ​ദ്യ​മാ​യി കോം​ഗോ പ​നി​ബാ​ധ ക​ണ്ടെ​ത്തി​യ​ത്​. പി​ന്നീ​ടു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ ഏ​റി​യും കു​റ​ഞ്ഞും രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യി​രു​ന്നു. 
 

Tags:    
News Summary - oman health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.