കാ​ൻ​സ​റി​നെ അ​തി​ജ​യി​ക്കാം; മ​ന​സ്സാ​ന്നി​ധ്യം കൊ​ണ്ട്​ 

മസ്കത്ത്: െഎഷ അൽ ഗബാഷി, ഒമാൻ ടെലിവിഷനിലെ ജനപ്രിയ പരിപാടിയായ ‘യുവർ ലൈവ്സ്’ എന്ന പരിപാടിയുടെ അവതാരകയായ ഇവർ കാൻസർ വിരുദ്ധ പോരാട്ടത്തിലെ തിളങ്ങുന്ന നക്ഷത്രം കൂടിയാണ് ഇന്ന്. 20 വർഷത്തിലധികമായി ഒമാൻ ടി.വിയിൽ ജോലി ചെയ്യുന്ന ഇവർ ത​െൻറ ഷോയിലൂടെയും കാൻസറിനെതിരായ ബോധവത്കരണ സന്ദേശങ്ങൾ പകർന്നുനൽകുകയാണ്. മൂന്നു വർഷം മുമ്പ് സ്തനാർബുദ ബാധ തിരിച്ചറിഞ്ഞതാണ് െഎഷയുടെ ജീവിതത്തെ മാറ്റിയത്. 

ഡോക്ടറിൽനിന്ന് വിവരമറിഞ്ഞപ്പോൾ താൻ ആദ്യം സ്തംഭിച്ചുപോയതായി ഇവർ പറയുന്നു. കുട്ടികളെ മുലയൂട്ടിയാണ് വളർത്തിയത്. കുടുംബത്തിൽ ആർക്കും കാൻസർ ബാധയുമില്ല. തനിക്ക് എങ്ങനെ ഇൗ രോഗം ബാധിച്ചുവെന്നോർത്ത് കുറച്ചുനാൾ സങ്കടപ്പെട്ടിരുന്നു. ഒടുവിൽ ഇത് വിധിയാണെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. ഒപ്പം, കാൻസറിനെതിരായ പോരാട്ടത്തിന് എല്ലാ ഉൗർജവും വിനിയോഗിക്കാൻ തീരുമാനിക്കുകയും ചെയ്തു. ചികിത്സയുടെ പേരിൽ വീട്ടിൽതന്നെയിരിക്കാൻ ഇവർ തയാറായില്ല. ചികിത്സക്ക് ഒപ്പം ജോലിയും തുടർന്നു. അതുവരെ ഒമാനി സമൂഹവുമായി ബന്ധപ്പെട്ട സാമൂഹിക വിഷയങ്ങളും മറ്റും ചർച്ച ചെയ്തിരുന്ന ഷോയിൽ കാൻസറിനെതിരായ ബോധവത്കരണവും വിഷയങ്ങളായി.

സ്ത്രീകൾ കൃത്യമായ ഇടവേളകളിൽ പരിശോധനക്ക് വിധേയമാകേണ്ടതി​െൻറ ആവശ്യകതയെ കുറിച്ചാണ് െഎഷക്ക് പറയാനുള്ളത്. താൻ പതിവായി പരിശോധനക്ക് വിധേയയായിരുന്നതിനാൽ രോഗബാധ തുടക്കത്തിലേ കണ്ടെത്താൻ കഴിഞ്ഞു. തായ്ലൻഡിലാണ് ചികിത്സക്ക് വിധേയയായത്. ടാമോക്സിഫെൻ എന്ന മരുന്ന് ഉപയോഗിക്കാനാണ് ഡോക്ടർ നിർദേശിച്ചത്. സ്തനാർബുദമടക്കം കാൻസറുകളുടെ ചികിത്സക്ക് ഇത് ഏറെ ഫലപ്രദമാണെങ്കിലും ഇതി​െൻറ പാർശ്വഫലങ്ങൾ ഭയങ്കരമാണെന്ന് ഇവർ പറയുന്നു. ഉത്‌കണ്‌ഠ, മങ്ങിയ കാഴ്ച, തലകറക്കം, കൈകാലുകളിൽ നീർവീക്കം തുടങ്ങിയ പാർശ്വഫലങ്ങൾ പതിവായിരുന്നു. ഒരിക്കൽ കാലിൽ നീരുവെച്ചതിനെ തുടർന്ന് ജോലിസ്ഥലത്ത് വീണ െഎഷക്ക് ഒരു മണിക്കൂറിന് ശേഷമാണ് എഴുന്നറ്റ് നിൽക്കാനും നടക്കാനും പറ്റിയത്.

മനസ്സാന്നിധ്യത്തിനും ആത്മബലത്തിനുെമാപ്പം ത​െൻറ കുടുംബത്തി​െൻറ അകമഴിഞ്ഞ പിന്തുണയുമാണ് രോഗത്തെ അതിജയിക്കാൻ സാധ്യമാക്കിയതെന്ന് െഎഷ അൽ ഗബാഷി പറയുന്നു. ആരാധകരും സ്നേഹത്തിൽ പൊതിഞ്ഞ പിന്തുണയാണ് നൽകുന്നത്. ഉരുക്കുവനിത എന്നാണ് ആരാധകർ സ്നേഹേത്താടെ ഇവരെ വിളിക്കുന്നത്. ഷോകളിൽ കാൻസറിനെ അതിജയിച്ചവർ വിളിച്ച് അനുഭവ കഥകൾ പങ്കുവെച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. രോഗബാധ കുറഞ്ഞതോടെ കുടുംബവും ജോലിയുമായി സന്തോഷത്തോടെ കഴിയുകയാണ് ഇവർ. ഒാരോ മൂന്നു മാസം കൂടുേമ്പാഴും നാഷനൽ ട്യൂമർ സ​െൻററിൽ പരിശോധനക്കും പോകുന്നുണ്ട്. സ്തനാർബുദം ബാധിച്ചെന്നു കേട്ട് ഒരിക്കലും മനസ്സ് തളരരുതെന്ന് ഇവർ പറയുന്നു. കാൻസറിനെ മരണ ശിക്ഷയായി കരുതരുത്. നിരവധി പേർ അതിനെ അതിജയിച്ചിട്ടുണ്ട്. നിങ്ങളുടെ മനസ്സിനെ അർബുദം ബാധിക്കാതിരിക്കാൻ നോക്കുകയാണ് വേണ്ടത്. 

Tags:    
News Summary - oman health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.