സമായിൽ മലയാളി കൂട്ടായ്മയുടെ ഓണാഘോഷം

സമായിൽ: സമായിൽ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷം വെള്ളിയാഴ്ച സുവൈരിജിലെ ദി ഗ്രേറ്റ് പേൾ ഹാളിൽ നടക്കും. രാവിലെ 11 മുതൽ രാത്രി 10 വരെ നീളുന്ന ആഘോഷ പരിപാടികളിൽ വിവിധ കലാ-വിനോദ പരിപാടികളും ഓണസദ്യയും ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.

കൂടാതെ കൂട്ടായ്മയിലെ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറും. വൈകുന്നേരം ആറു മുതൽ നാട്യാഞ്ജലി ഡാൻസ് ഗ്രൂപ്പിന്റെ നൃത്തനൃത്യങ്ങൾ, കോമഡി മാസ്റ്റേഴ്സിന്റെ കോമഡി ഷോ, ഒമാൻ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിലുള്ള ‘സംഗീത ധ്വനി’ ഗാനമേള എന്നിവയും നടക്കും.

പ്രവാസി മലയാളികളുടെ കുടുംബസംഗമത്തിനും സൗഹൃദം പുതുക്കുന്നതിനുമുള്ള വേദിയായി ഓണാഘോഷം മാറുമെന്ന് സംഘാടകർ പറഞ്ഞു. സമായിൽ മലയാളി കൂട്ടായ്മ പ്രസിഡന്റ് നസീർ തിരുവത്ര, സെക്രട്ടറി അനൂപ് കരുണാകരൻ, ട്രഷറർ ടോണി ചിരിയങ്കണ്ടത്ത്, പ്രോഗ്രാം കൺവീനർ യൂസഫ്‌ ചേറ്റുവ, ഫിറോസ് മാണിയാട്ട്, സന്തോഷ്, ബാലാജി, ബൈജു, മൊയ്തീൻ, നിഷാദ് എന്നിവർ നേതൃത്വം നൽകും.

Tags:    
News Summary - Malayali Association Onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.