Posted On
date_range Updated On
date_range ചികിത്സക്കായി നാട്ടിലെത്തിയ ഒമാൻ പ്രവാസി നിര്യാതനായി
ബുറൈമി: ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയ്ക്കായി നാട്ടിലെത്തിയ ഒമാൻ പ്രവാസി ബാലകൃഷ്ണൻ (60) നിര്യാതനായി. കാസർകോട് നീലേശ്വരം കൊയമ്പുറം സ്വദേശിയാണ്. ഒമാനിലെ ബുറൈമിയിലെ ഒരു റസ്റ്ററന്റ് മേഖലയിൽ 34 വർഷമായി ജോലി ചെയ്തുവരികയായിരുന്നു.
മാർച്ച് ആദ്യവാരത്തിലാണ് ചികിത്സക്കായി അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. ഭാര്യ: ബേബി. മക്കൾ: വിനീഷ്, വിനീത, വിപിൻ. നീണ്ട പ്രവാസ ജീവിതം നയിച്ച ആളെന്ന നിലയിൽ ബാലകൃഷ്ണനെ ബുറൈമി സൗഹൃദ വേദി പൊന്നാട അണിയിച്ചും മൊമെന്റോ നൽകിയും ആദരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.