Posted On
date_range Updated On
date_range ഒമാൻ ക്രിക്കറ്റ്: വി.ഡി.ഡി സ്പാനിയോക്ക് ജയം
മസ്കത്ത്: ഒമാൻ ക്രിക്കറ്റ് ലീഗിെൻറ എഫ് ഡിവിഷൻ മത്സരത്തിൽ വി.ഡി.ഡി സ്പാനിയോക്ക ് ജയം. ഗാല ഒ.എ.സി മൈതാനിയിൽ നടന്ന മത്സരത്തിൽ ഒ.സി.ടി അൽ ഹെയിൽ ബി ടീമിനെ 75 റൺസിനാണ് വി.ഡി.ഡി തോൽപിച്ചത്. ടോസ് നേടിയ ഒ.സി.ടി സ്പാനിയോ വി.ഡി.ഡിയെ ബാറ്റിങ്ങിന് അയച്ചു. വി.ഡി.ഡി നിശ്ചിത 20 ഒാവറിൽ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 218 റൺസ് എടുത്തു. സഞ്ജയ് 87 റൺസെടുത്തു. ജയകുമാർ 50 റൺസെടുത്ത് പുറത്താകാതെനിന്നു. മറുപടി ബാറ്റിങ്ങാരംഭിച്ച ഒ.സി.ടിക്ക് 20 ഒാവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുക്കാനേ സാധിച്ചുള്ളൂ. വി.ഡി.ഡിക്കുവേണ്ടി സജിത്ത് ചങ്ങനാശ്ശേരിയും ജീസൺ ജേക്കബും മൂന്നുവിക്കറ്റ് വീതം വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.