അ​ൽ​മു​ത്ത​ല ഗോ​ൾ​ഡ​ൻ സി.​ടി​ക്കു​വേ​ണ്ടി മി​ക​ച്ച പ്ര​ക​ട​നം

കാ​ഴ്ച​വെ​ച്ച ഷി​നു പ്ര​സാ​ദ്, ജീ​സ​ൺ, അ​സ്ഹ​ർ ജ​മാ​ൽ, മു​സ്​​ലിം എ​ന്നി​വ​ർ

ഒമാൻ ക്രിക്കറ്റ് ഡി ഡിവിഷൻ ; അൽമുത്തല ഗോൾഡൻ സി.ടിക്ക് രണ്ടാം ജയം

മസ്കത്ത്: ഒമാൻ ക്രിക്കറ്റ് ഡി ഡിവിഷന്‍റെ ഭാഗമായി അമിറാത്ത് മുനിസിപ്പൽ-3 ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ അൽമുത്തല ഗോൾഡൻ സി.ടിക്ക് ജയം.ഒ.സി.ടി മബെലയെ രണ്ടു വിക്കറ്റിനാണ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഒ.സി.ടി മബെല നിശ്ചിത 20 ഓവറിൽ 134 റൺസിനു പുറത്താവുകയായിരുന്നു.

അൽ മുതലക്കുവേണ്ടി മുസ്ലി മൂന്നുവിക്കറ്റും അസ്ഹർ ജമാൽ, സതീഷ് കൈലാഷ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ജീസൺ (32), ഷിനു പ്രസാദ് (25), റീജോയ് (17) എന്നിവരുടെ പ്രകടനമാണ് അൽമുത്തലക്ക് വിജയം സമ്മാനിച്ചത്.ഒ.സി.ടി മബെലക്കുവേണ്ടി ഷെരീഫ് മൂന്നു വിക്കറ്റ് വീഴ്ത്തി.

Tags:    
News Summary - Oman Cricket Division; Second win for Almutala Golden CT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.