Posted On
date_range Updated On
date_range കോവിഡ്: ഒമാനിൽ മരണസംഖ്യ 500 പിന്നിട്ടു
മസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന 10 പേർ കൂടി മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 502 ആയി. 354 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതിൽ 289 പേർ സ്വദേശികളാണ്. ഇതോടെ ഒമാനിലെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 81067 ആയി. 1353 പേർക്ക് കൂടി രോഗം ഭേദമായി. ഇതോടെ രോഗമുക്തരുടെ എണ്ണം 72263 ആയി. 46 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 498 ആയി. ഇതിൽ 172 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ് ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.