മസ്കത്ത്: ഫലസ്തീൻ നഗരമായ ഗസ്സയിൽ ഇസ്രായേൽ അധിനിവേശ സേന നടത്തിയ ആക്രമണത്തെ ഒമാൻ ശക്തമായി അപലപിച്ചു. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവിടെ സമാധാനം പുനഃസ്ഥാപിക്കുന്നതിനും അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തം കാട്ടണമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഫലസ്തീൻ ജനതക്കൊപ്പം നിൽക്കുമെന്നും അവർക്ക് ഒമാന്റെ പിന്തുണയുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. നിരപരാധികളായ സാധാരണക്കാർക്ക് ആവശ്യമായ സംരക്ഷണം ഉറപ്പ് വരുത്തണമെന്ന് മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
ഗസ്സയിൽ ഇസ്രായേൽ അധിനിവേശസേന നടത്തിയ ആക്രമണത്തെ അപലപിച്ച മുസ്ലിം വേൾഡ് ലീഗ് ആക്രമണം തടയാൻ അന്താരാഷ്ട്ര സമൂഹം വേഗത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. ഗസ്സയിലെ ഇസ്രായേലി അധിനിവേശ സേനയുടെ ക്രൂരമായ ആക്രമണത്തെ ഗൾഫ് സഹകരണ (ജി.സി.സി) കൗൺസിലും അപലപിച്ചു. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയും ഗസ്സയിലെ ആക്രമണത്തെ അപലപിച്ചു. ഗസ്സയിലെ ക്രൂരമായ ഇസ്രായേലി ആക്രമണത്തെ ഏറ്റവും ശക്തമായ ഭാഷയിൽ അറബ് ലീഗും അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.