Posted On
date_range Updated On
date_range ഒമാനിൽ വിദ്യാഭ‍്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച വരെ അവധി; ഓൺലൈന്‍ ക്ലാസ് ആരംഭിക്കും
മസ്കത്ത്: ഒമാനിൽ ദോഫാർ, അൽ വുസ്ത എന്നീ ഗവർണറേറ്റുകളിലൊഴികെ മറ്റെല്ലാ ഗവർണറേറ്റുകളിലും സർക്കാർ-സ്വകാര്യ സ്കൂളുകൾ, സർവകലാശാലകൾ, കോളേജുകൾ എന്നിവ വ്യാഴാഴ്ച വരെ അടച്ചിടും. സുൽത്താനേറ്റിൽ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ പഠനം ഓൺലൈനായി നടക്കും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിച്ചുകൊണ്ടിരിക്കുന്ന ന്യൂന മർദ്ദ കാലാവസ്ഥയുടെ പശ്ചാത്തലത്തിലാണ് ഈ മുൻകരുതൽ നടപടി സ്വീകരിച്ചിരിക്കുന്നത്.
ഒമാനിൽ തിങ്കളാഴ്ച വരെ പെരുന്നാൾ അവധി പ്രഖ്യാപിച്ചിരുന്നു. നിലവിൽ മഴക്കെടുതികളുടെ സാഹചര്യത്തിൽ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് ഒഴിവാക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.