Posted On
date_range Updated On
date_range ലണ്ടനിൽ ഒമാൻ-ബ്രിട്ടൻ ബിസിനസ് കോൺഫറൻസ്
മസ്കത്ത്: വ്യാപാരമേഖലയിലെ പുതുസാധ്യതകൾ തേടി ലണ്ടനിൽ ഒമാൻ-ബ്രിട്ടൻ ബിസിനസ് കോൺഫറൻസ് സംഘടിപ്പിച്ചു. ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം, വിവിധ മേഖലകളെ പ്രതിനിധാനംചെയ്യുന്ന നിരവധി സർക്കാർ കമ്പനികളുടെയും പങ്കാളിത്തത്തോടെയായിരുന്നു പരിപാടി. വെസ്റ്റ് ലണ്ടൻ സർവകലാശാലയിൽ നടന്ന കോൺഫറൻസിൽ 180 ബ്രിട്ടീഷ് വ്യവസായ പ്രമുഖരാണ് പങ്കെടുത്തത്.
ബ്രിട്ടീഷ് കമ്പനികൾക്ക് സുൽത്താനേറ്റിലെ പ്രമുഖ നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്താൻ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കോൺഫറൻസ്.
2022ൽ യുനൈറ്റഡ് കിങ്ഡവും ഒമാനും തമ്മിലുള്ള നിക്ഷേപ പങ്കാളിത്ത കരാർ ഒപ്പുവെച്ചിരുന്നു.
ഇതിന്‍റെ ഭാഗമായാണ് പരിപാടിയെന്ന് വെസ്റ്റ് ലണ്ടൻ സർവകലാശാലയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.