ഒമാൻ-ബഹ്റൈൻ ബിസിനസ് ഫോറം
മസ്കത്ത്: ഒമാനിലെ നിക്ഷേപാവസരങ്ങൾ, നിക്ഷേപകർക്ക് നൽകുന്ന ആനുകൂല്യങ്ങൾ, വ്യാപാര വിനിമയവും നിക്ഷേപവും വർധിപ്പിക്കാനുള്ള മാർഗങ്ങൾ എന്നിവയെ കുറിച്ച് ഒമാൻ-ബഹ്റൈൻ ബിസിനസ് ഫോറം ചർച്ച ചെയ്തു. സുൽത്താനേറ്റില നിക്ഷേപ സാധ്യതകളെ കുറിച്ച് ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഒ.സി.ഐ)യിലെയും മറ്റ് സർക്കാർ യൂനിറ്റുകളിലെയും ഉദ്യോഗസ്ഥർ അവതരണങ്ങൾ നടത്തി.
നിക്ഷേപം ആകർഷിക്കാനുള്ള നിയമനിർമാണത്തിന്റെ കാര്യത്തിൽ ഒമാൻ ഒരുപാട് മുന്നോട്ട് പോയെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. സലേഹ് ബിൻ സഈദ് മാസാൻ പറഞ്ഞു. ഇരു രാജ്യങ്ങളുടെയും സ്വകാര്യ മേഖലകൾ തമ്മിലുള്ള ബിസിനസ്, നിക്ഷേപ പങ്കാളിത്തം വർധിപ്പിക്കാനുള്ള അവസരമാണ് ഈ ഫോറമെന്ന് ഒ.സി.സി ചെയർമാൻ എൻജിനീയർ റിദ ബിൻ ജുമാ അൽ സലേഹ് പറഞ്ഞു. 10 ദശലക്ഷം റിയാൽ മൂലധനമുള്ള ഒമാൻ-ബഹ്റൈൻ ഇൻവെസ്റ്റ്മെന്റ ഹോൾഡിങ് കമ്പനി ഈ പങ്കാളിത്തത്തിന്റെ മികച്ച ഉദാഹരണമാണെന്നും അൽ സലേഹ് പറഞ്ഞു.
ഒമാനിൽ ബഹ്റൈനിൽനിന്നുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) കഴിഞ്ഞവർഷം മൂന്നാംപാദത്തിൽ 389.8 ദശലക്ഷം റിയാലിൽ എത്തി. 2021 അവസാനത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയത്തിന്റെ അളവ് 32,33,53,757 റിയാലായി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.