‘ഒമാൻ എയർപോർട്ട്’ ദക്ഷിണ കൊറിയയിലെ ഇഞ്ചിയോൺ ഇന്റർനാഷണൽ എയർപോർട്ട് അക്കാദമിയുമായി
കരാർ ഒപ്പുച്ചെപ്പോൾ
Posted On
date_range Updated On
date_range ഇഞ്ചിയോൺ എയർപോർട്ട് അക്കാദമിയുമായി ഒമാൻ എയർപോർട്ട് സഹകരണത്തിന്
മസ്കത്ത്: 'ഒമാൻ എയർപോർട്ട്' ദക്ഷിണ കൊറിയയിലെ ഇഞ്ചിയോൺ ഇന്റർനാഷണൽ എയർപോർട്ട് അക്കാദമിയുമായി സഹകരണ കരാറിൽ ഒപ്പുവച്ചു. എയർപോർട്ട് മാനേജ്‌മെന്റ്, എയർ ട്രാൻസ്‌പോർട്ട് സയൻസ് എന്നീ മേഖലകളിലെ പരിശീലനം, വികസനം, വിജ്ഞാന കൈമാറ്റം, പ്രായോഗിക പരിശീലനം, സഹകരണം എന്നിവയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. ഒമാൻ എയർപോർട്ട് കമ്പനിയെ പ്രതിനിധീകരിച്ച് പരിശീലന വികസന കേന്ദ്രമാണ് ധാരണയിലെത്തിയിരിക്കുന്നത്.
ഒമാൻ എയർപോർട്ട്‌സ് ഇൻസ്റ്റിറ്റ്യൂഷണൽ സപ്പോർട്ട് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അബ്ദുല്ല ബിൻ സാലിഹ് അൽ യാഫെ, ഇഞ്ചിയോൺ ഇന്റർനാഷണൽ എയർപോർട്ട് അക്കാദമി എക്‌സിക്യൂട്ടീവ് ഡയറക്ടറും ഡീനുമായ യങ് ക്യൂവുമാണ് കരാറിൽ ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.