ഒമാൻ എയർ സലാലയിലേക്ക്​ രണ്ട്​ സർവീസുകൾ നടത്തും

മസ്​കത്ത്​: വിമാനത്താവളങ്ങൾ തുറക്കുന്ന ഒക്​ടോബർ ഒന്ന്​ മുതൽ മസ്​കത്തിൽ നിന്ന്​ സലാലയിലേക്ക്​ രണ്ട്​ പ്രതിദിന സർവീസുകൾ നടത്തുമെന്ന്​ ഒമാൻ എയർ അറിയിച്ചു. രാവിലെ 8.45നും വൈകുന്നേരം മൂന്നിനുമാണ്​ മസ്​കത്തിൽ നിന്നുള്ള സർവീസ്​ പുറപ്പെടുക. രാവിലെ 11.20നും വൈകിട്ട്​ അഞ്ചരക്കുമാണ്​ സലാലയിൽ നിന്ന്​ മസ്​കത്തിലേക്കുള്ള വിമാനം. യാത്രയിലുടനീളം സമഗ്ര സുരക്ഷ ഉറപ്പുവരുത്തുമെന്ന്​ ഒമാൻ എയർ അറിയിച്ചു. ആഭ്യന്തര സർവീസുകളിൽ യാത്ര ചെയ്യുന്നവർ സിവിൽ ഏവിയേഷൻ അതോറിറ്റി വെബ്​സൈറ്റായ paca.gov.omൽ യാത്രാ മാനദണ്ഡങ്ങൾ മനസിലാക്കണമെന്നും ഒമാൻ എയർ അറിയിച്ചു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.