Posted On
date_range Updated On
date_range ഒമാൻ എയർ ഗൾഫ് എയറുമായി പങ്കാളിത്ത കരാർ ഒപ്പിട്ടു
മസ്കത്ത്: ഒമാൻ എയറും ബഹ്റൈെൻറ ദേശീയ വിമാന കമ്പനിയായ ഗൾഫ് എയറും തമ്മിൽ പങ്കാളിത്ത കരാർ (കോഡ് ഷെയർ എഗ്രിമെൻറ്) ഒപ്പിട്ടു. ഇതോടെ, ബഹ്റൈൻ-മസ്കത്ത് റൂട്ടിലെ സംയുക്ത സർവിസുകളുടെ എണ്ണം പ്രതിദിനം ആറ് എന്ന തലത്തിേലക്ക് ഉയരും. ഇരു കമ്പനികളുടെയും ഉപഭോക്താക്കൾക്ക് കൂടുതൽ സ്ഥലങ്ങളിലേക്ക് യാത്രാ സൗകര്യം ഒരുക്കുന്നതാകും കരാർ.
ഒമാൻ എയറിെൻറ ഏറ്റവും തന്ത്രപ്രധാന പങ്കാളികളിൽ ഒരാളാണ് ഗൾഫ് എയറെന്ന് ഒമാൻ എയർ ഡെപ്യൂട്ടി സി.ഇ.ഒയും ചീഫ് കമേഴ്സ്യൽ ഒാഫിസറുമായ അബ്ദുറഹ്മാൻ അൽ ബുസൈദി അറിയിച്ചു. പുതിയ മസ്കത്ത് വിമാനത്താവളം തുറക്കുന്നതോടെ ബഹ്റൈനിൽനിന്നുള്ള അതിഥികൾക്ക് ലോകോത്തര സൗകര്യങ്ങൾ ആസ്വദിച്ച് ലോകത്തിെൻറ വിവിധയിടങ്ങളിലേക്ക് യാത്രചെയ്യാൻ കഴിയും. ഒമാൻ എയർ നിലവിൽ ലോകത്തിെൻറ വിവിധയിടങ്ങളിലുള്ള 55 സ്ഥലങ്ങളിലേക്കാണ് സർവിസ് നടത്തുന്നത്. മസ്കത്തിൽനിന്ന് ജി.സി.സി, ആഫ്രിക്ക, ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്കുകിഴക്കൻ ഏഷ്യൻ, യൂറോപ്യൻ നഗരങ്ങളിലേക്ക് സർവിസ് നടത്തുന്ന ഒമാൻ എയറിന് നിരവധി വിമാന കമ്പനികളുമായി പങ്കാളിത്ത കരാറുമുണ്ട്. മൂന്ന് ഉപഭൂഖണ്ഡങ്ങളിലായുള്ള 25 രാഷ്ട്രങ്ങളിലെ 42 സ്ഥലങ്ങളിലേക്കാണ് ഗൾഫ് എയർ സർവിസ് നടത്തുന്നത്. ഏറ്റവും ഒടുവിൽ ജോർജിയയിലെ ത്ബിലീസിലേക്കാണ് ഗൾഫ് എയർ സർവിസ് തുടങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.