ഒമാനിൽ 86 പേർക്ക്​ കൂടി കോവിഡ്​; രോഗികളുടെ എണ്ണം 813 ആയി

മസ്​കത്ത്​: ഒമാനിൽ 86 പേർക്ക്​ കൂടി കോവിഡ്​ 19. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 813 ആയി ഉയർന്നു. രേ ാഗ മുക്​തരായവരുടെ എണ്ണം 124ൽ നിന്ന്​ 130 ആയി ഉയർന്നു. രണ്ട്​ വിദേശികളടക്കം നാലു പേർ മരണപ്പെടുകയും ചെയ്​തു.

മസ്​കത്തിൽ കോവിഡ്​ സ്​ഥിരീകരിച്ചവർ 658 ആയി ഉയർന്നതായും ആരോഗ്യ മന്ത്രാലയത്തി​​െൻറ അറിയിപ്പിൽ പറയുന്നു. മരിച്ച നാലു പേരും മസ്​കത്തിൽ നിന്നുള്ളവരാണ്​. 77 പേർ രോഗമുക്​തരാവുകയും ചെയ്​തു. ദാഖിലിയ മേഖലയിലെ കോവിഡ്​ ബാധിതർ 42 ആയി ഉയർന്നു. ഇവിടെ 19 പേരാണ്​ സുഖപ്പെട്ടത്​.

മറ്റു മേഖലകളിൽ വൈറസ്​ ബാധ സ്​ഥിരീകരിച്ചവർ, സുഖപ്പെട്ടവർ എന്നിവർ ചുവടെ; തെക്കൻ ബാത്തിന^ 40, 12; വടക്കൻ ബാത്തിന^29, 17; തെക്കൻ ശർഖിയ^ 14, 1; വടക്കൻ ശർഖിയ^11, 0; ദോഫാർ ^10, 2; അൽ ദാഹിറ^ 3, 2; ബുറൈമി^3,0; മുസന്ദം^3,0.

Tags:    
News Summary - Oman 86 More Cases Covid-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.