മസ്കത്ത്: മലയാളി പ്രവാസികള്‍ക്ക് വിവിധ ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിനും വിദേശത്ത് ജോലി തേടുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനും കേരള സര്‍ക്കാര്‍ രൂപവത്കരിച്ച നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രവാസികളെ സഹായിക്കാന്‍ ഒമാനിലെ വിവിധ സംഘടനകള്‍ സജീവം. രജിസ്ട്രേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചും ലേബര്‍ ക്യാമ്പുകളിലും മറ്റും രജിസ്ട്രേഷന്‍ ഫോറം വിതരണം ചെയ്തുമാണ് സംഘടനകള്‍ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്. രജിസ്ട്രേഷന്‍ സംബന്ധിച്ച ബോധവത്കരണവും നടത്തിവരുന്നുണ്ട്. വെല്‍ഫെയര്‍ ഫോറം, കെ.എം.സി.സി, കൈരളി സംഘടനകള്‍ രജിസ്ട്രേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നുണ്ട്. രജിസ്ട്രേഷന് പ്രവാസികളെ സഹായിക്കുന്നതിന് ഹെല്‍പ് ഡെസ്ക് പ്രവര്‍ത്തനം തുടങ്ങിയതായും വിവിധ മേഖലകളില്‍ ഒരുമാസം ഡെസ്ക് പ്രവര്‍ത്തിക്കുമെന്നും വെല്‍ഫെയര്‍ ഫോറം സലാല ജനറല്‍ സെക്രട്ടറി എ.കെ.വി. ഹലീം പറഞ്ഞു.
കാമ്പയിനിന്‍െറ ഭാഗമായി ലേബര്‍ ക്യാമ്പുകള്‍, കൃഷിത്തോട്ടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വെല്‍ഫെയര്‍ ഫോറം പ്രവര്‍ത്തകര്‍ നേരിട്ടത്തെി അപേക്ഷകള്‍ വാങ്ങുകയാണ്. സലാലയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് ബന്ധപ്പെടാന്‍ വളന്‍റിയര്‍മാരെ നിശ്ചയിച്ചിട്ടുണ്ട്. നമ്പര്‍ 5 ഏരിയ- പി.ടി. ഷബീര്‍ (99487798), ചന്ദു ചന്ദ്രന്‍ (92806494), സഫ്വത് (98564962). സലാല ടൗണ്‍- തഴവാ രമേശ് (92150562), മന്‍സൂര്‍ നിലമ്പൂര്‍ (98801035), ഷജീര്‍ (98934095). ന്യൂ സലാല- ഗണേഷ് (93010693), ഡെന്നി (99084936). സനാഇയ- ടി. നാസര്‍ (94167257), മുസമ്മില്‍ (98093354). തുംറൈത്ത് -ഷജിന്‍ ഖാന്‍ (91347838) എന്നിവരെ ബന്ധപ്പെട്ട് സഹായങ്ങള്‍ തേടാമെന്നും എ.കെ.വി. ഹലീം അറിയിച്ചു. മസ്കത്തിന്‍െറ എല്ലാ ഭാഗങ്ങളിലും കെ.എം.സി.സി രജിസ്ട്രേഷന്‍ കാമ്പയിന്‍ നടത്തിവരുന്നതായും ഒരു മാസത്തെ കാമ്പയിനാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നും മുസന്ന ഏരിയ കെ.എം.സി.സി ജനറല്‍ സെക്രട്ടറി നൗഷാദ് തിരൂര്‍ അറിയിച്ചു. ക്യാമ്പുകളില്‍ എത്തുന്നവരുടെ സംശയങ്ങള്‍ക്ക് കെ.എം.സി.സി പ്രവര്‍ത്തകര്‍ മറുപടി നല്‍കുന്നുണ്ട്. കൂടാതെ, സാമൂഹിക മാധ്യമങ്ങള്‍വഴി സംഘടന ബോധവത്കരണം നടത്തുന്നുണ്ടെന്നും നൗഷാദ് തിരൂര്‍ അറിയിച്ചു.
നോര്‍ക്ക രജിസ്ട്രേഷന് കെ.എം.സി.സിയുടെ വിവിധ ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ ഹെല്‍പ് ഡെസ്കിന്‍െറ സേവനം മുഴുവന്‍ പ്രവാസി മലയാളികളും പ്രയോജനപ്പെടുത്തണമെന്ന് മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി പി.എ.വി. അബൂബക്കര്‍ അറിയിച്ചു. കെ.എം.സി.സി രണ്ടാഴ്ചയായി നടത്തിവരുന്ന നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡിനുള്ള ഹെല്‍പ് ഡെസ്ക്ക് നിരവധി പേര്‍ പ്രയോജനപ്പെടുത്തിയതായി ഭാരവാഹികള്‍ പറഞ്ഞു.
വിവിധ ഏരിയ കേന്ദ്രങ്ങളില്‍ കോണ്‍സുലര്‍ ഏജന്‍റ് മന്‍പ്രീത് സിങ്ങിന്‍െറ സേവനം ആളുകള്‍ക്ക് സഹായകമായതായും അവര്‍ പറഞ്ഞു.
സആദ ഏരിയ അല്‍സാഹിര്‍ ക്ളിനിക്കില്‍ ഒരുക്കിയ ഹെല്‍പ് ഡെസ്കിന് റഷീദ് കല്‍പറ്റ, ഏരിയ പ്രസിഡന്‍റ് കുഞ്ഞമ്മദ്, ഷംസീര്‍ കിണറുള്ളതില്‍ എന്നിവര്‍ നേതൃത്വം നല്‍കി. കെ.എം.സി.സി ഓഫിസില്‍ സംഘടിപ്പിച്ച ഹെല്‍പ് ഡെസ്കിന് പ്രസിഡന്‍റ് അസീസ് ഹാജി മണിമല, എം.കെ. മുഹമ്മദ് നജീബ്, നാസര്‍ കമുന, ഹൈദര്‍ നരിക്കുനി, ബഷീര്‍ ഇടമണ്‍, ആര്‍.കെ. അഹ്മദ് എന്നിവര്‍ നേതൃത്വം നല്‍കി. ഹെല്‍പ് ഡെസ്ക് ഈ മാസം മുഴുവനും തുടരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.