Posted On
date_range Updated On
date_range നോർക്ക കാർഡ് വിതരണം നാളെ
മുസന്ന: മലപ്പുറം ജില്ല കെ.എം.സി.സി നേതൃത്വത്തിൽ നടന്ന കാമ്പയിനിൽ അപേക്ഷിച്ചവർക്കുള്ള നോർക്ക പ്രവാസി കാർഡുകളുടെ വിതരണം വെള്ളിയാഴ്ച മുസന്ന ഏരിയയിൽ നടക്കും. രാവിലെ 9.30ന് മുസന്ന അൽ ജദീദ് എക്സ്ചേഞ്ചിൽ വിതരണോദ്ഘാടനം നടക്കും. തുടര്‍ന്ന്, മുസന്ന അൽ മയാർ ഹൈപർ മാർക്കറ്റിൽ രാവിലെ 10 മുതല്‍ രാത്രി 10 വരെയും തർമത് മക്ക ഹൈപ്പർ മാർക്കറ്റിൽ വൈകീട്ട് ഏഴുമുതല്‍ രാത്രി 12 വരെയും കാർഡ് വിതരണം ഉണ്ടായിരിക്കും. അപേക്ഷകർ പാസ്പോർട്ട്, ലേബര്‍ കാർഡ് പോലുള്ള തിരിച്ചറിയൽ രേഖകളുമായി വിതരണ കേന്ദ്രങ്ങളിൽ എത്തി കാർഡുകൾ കൈപ്പറ്റണമെന്ന് മുസന്ന കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു. മബേല: മബേല ഹറാമി സൂഖിലുള്ള അൽ ജദീദ് എക്സ്ചേഞ്ചിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമുതൽ എട്ടുവരെ നോർക്ക കാർഡുകളുടെ വിതരണം നടക്കുമെന്ന് മബേല കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.