നൂ​ർ ഗ​സ​ൽ ഫു​ഡ്സ് ആ​ൻ​ഡ് സ്‌​പൈ​സ​സ് ഒ​മാ​നി​ലെ നെ​സ്റ്റോ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ

സം​ഘ​ടി​പ്പി​ച്ച ന​റു​ക്കെ​ടു​പ്പി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള മെ​ഗാ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​ത​പ്പോ​ൾ

നൂർ ഗസൽ നറുക്കെടുപ്പ്: മെഗാ സമ്മാനങ്ങൾ വിതരണം ചെയ്തു

മസ്കത്ത്: നൂർ ഗസൽ ഫുഡ്സ് ആൻഡ് സ്‌പൈസസ് ഒമാനിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റുകളിൽ സംഘടിപ്പിച്ച നറുക്കെടുപ്പിലെ വിജയികൾക്കുള്ള മെഗാ സമ്മാനങ്ങൾ വിതരണം ചെയ്തു.മബേല നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ജനറൽ ഓഫ് പബ്ലിക് പ്രോസിക്യൂഷൻ ഷെയ്ഖ് ബിഷ്ർ അൽ-ഹസനി വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു.

നെസ്റ്റോ ഹൈപ്പർമാർക്കറ്റ് പ്രതിനിധികളായ റഫീഖ്, ഗോപി, നൂർ ഗസൽ ചെയർമാൻ അബ്ദുല്ല റാഷീദ് ഹാഷിൽ അൽ - അവാദി, എക്സിക്യൂട്ടിവ് ഡയറക്ടർ ഹസ്‌ലിൻ സലീം, സീനിയർ സെയിൽസ് മാനേജർ ഫസൽ റഹ്മാൻ, സെയിൽസ് മാനേജർ അസിം പി.കെ, വാൻ സെയിൽസ് മാനേജർ ജാബിൻ ജബ്ബാർ, പ്രൊഡക്ഷൻ മാനേജർ അൻസാരി തുടങ്ങിയവർ പങ്കെടുത്തു.

ഒമാനിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റുകളിൽനിന്നും ഓരോ രണ്ട് റിയാലിനും നൂർ ഗസൽ ഉൽപന്നങ്ങൾ വാങ്ങുന്നതോടോപ്പം ഉപഭോക്താക്കൾ കൂപ്പണുകൾ ലഭിച്ചിരുന്നു. ഇതിന്‍റെ രണ്ടു ഘട്ടങ്ങളിലായി നടന്ന നറുക്കെടുപ്പിൽ മെഗാ സമ്മാനങ്ങളായി ആപ്പിൾ ഐഫോൺ, ടെലിവിഷൻ, പ്രോത്സാഹന സമ്മാനങ്ങളായി ഡിന്നർ സെറ്റ്, പ്രഷർ കുക്കർ, അയേൺ ബോക്സ്, നൂർ ഗസൽ പ്രൊഡക്ട് കിറ്റ്, രണ്ടു റിയാലിന് നൂർ ഗസൽ ഉൽപന്നങ്ങൾ വാങ്ങുന്ന എല്ലാവർക്കും ഉറപ്പായിട്ടുള്ള സമ്മാനവും വിതരണവും ചെയ്തു.

Tags:    
News Summary - Noor Ghazal Draw: Mega prizes distributed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.