ഒമാന്‍ മലയാളികള്‍ ഗ്രൂപ് ചീഫ് കോഓഡിനേറ്റര്‍ റഹീം വെളിയങ്കോട് എന്‍.എം.സി ഹോസ്പിറ്റല്‍ മാര്‍ക്കറ്റിങ് മാനേജര്‍ സുരേഷ് കുമാര്‍ കൊളങ്ങാട്ടുമായി കരാര്‍ ഒപ്പിടുന്നു
മസ്കത്ത്: ഒമാന്‍ മലയാളികള്‍ വാട്സ്ആപ് ഗ്രൂപ് അംഗങ്ങള്‍ക്ക് പ്രത്യേക പാക്കേജുകളുമായി എന്‍.എം.സി ഹോസ്പിറ്റല്‍ ഗ്രൂപ്. കഴിഞ്ഞ രണ്ട് വര്‍ഷമായി നിലവിലുള്ള 20 മുതല്‍ 50 ശതമാനം വരെയുള്ള ഡിസ്കൗണ്ടിനു പുറമെ പ്രസവം, ഹൃദ്രോഗം, ഡയാലിസിസ് തുടങ്ങിയ ചികിത്സകള്‍ക്ക് പ്രത്യേക പാക്കേജുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇതിനകം നിരവധിപേര്‍ക്ക് ആശ്വാസമായിട്ടുള്ള പദ്ധതി പുതുക്കിയ വേളയിലാണ് പുതിയ പാക്കേജുകള്‍ കൂടി ഉള്‍പ്പെടുത്തിയത്. ഒമാന്‍ മലയാളികള്‍ ഗ്രൂപ് ചീഫ് കോഓഡിനേറ്റര്‍ റഹീം വെളിയങ്കോട്, എന്‍.എം.സി ഹോസ്പിറ്റല്‍ മാര്‍ക്കറ്റിങ് മാനേജര്‍ സുരേഷ് കുമാര്‍ കൊളങ്ങാട്ടുമായി കരാര്‍ ഒപ്പിട്ടു.
ഗ്രൂപ് കോഓഡിനേറ്ററും ഏഷ്യാവിഷന്‍ ഒമാന്‍ റീജനല്‍ മാനേജര്‍ ബഷീര്‍ ശിവപുരം, എന്‍.എം.സി ഹോസ്പിറ്റല്‍ ബിസിനസ് ഡെവലപ്മെന്റ് അസിസ്റ്റന്റ് മാനേജര്‍ കെ.ടി. അഫ്സല് എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.