നിസ്വ കെ.എം.സി.സി കമ്മിറ്റി സംഘടിപ്പിച്ച ക്രിക്കറ്റ്
ടൂർണമെൻറ് ഉദ്ഘാടനചടങ്ങിൽനിന്ന്
മസ്കത്ത്: നിസ്വ കെ.എം.സി.സി കമ്മിറ്റി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെൻറും സാംസ്കാരിക പരിപാടിയും അൽ നാസർ സ്റ്റേഡിയത്തിൽ നടന്നു.
ആവേശം നിറഞ്ഞ കായിക മത്സരങ്ങൾക്കും വർണാഭമായ കലാപരിപാടികൾക്കും സ്റ്റേഡിയം വേദിയായി. ഒമാനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 16 ക്രിക്കറ്റ് ടീമുകൾ ടൂർണമെൻറിൽ മാറ്റുരച്ചു. ശിശുദിനത്തോടനുബന്ധിച്ച് നിസ്വ കെ.എം.സി.സി വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി വിപുലമായ കലാപരിപാടികളും അരങ്ങേറി.
കെ.എം.സി.സി മസ്കത്ത് സെൻട്രൽ കമ്മിറ്റി ട്രഷറർ പി.ടി.കെ. ഷമീർ പരിപാടി ഉദ്ഘാടനം ചെയ്തു.ജസ്ല മുഹമ്മദ്, സഫീറ ഷമീർ, നൗഷാദ് കാകേറി, നിസ്വ കെ.എം.സി.സി പ്രസിഡൻറ് ഹാരിസ് നിലമ്പൂർ, സെക്രട്ടറി അബ്ദുൽ ഹഖ്, ട്രഷറർ റഷീദ് ഹാജി, ഹനീഫ വി.വി, നൗഷാദ് അബ്ദുൽ വഹീദ്, അമീർ, റഹൂഫ്, നാസർ, റഫീഖ്, നിസാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.