മസ്കത്ത്: സ്വദേശികളും വിദേശികളുമായി ബന്ധപ്പെട്ട പല നിയമങ്ങളിലും 2021ൽ മാറ്റങ്ങൾ വരുന്നുണ്ട്. വിദേശ തൊഴിലാളികൾക്ക് ജോലി മാറുന്നതിനുള്ള എൻ.ഒ.സി വ്യവസ്ഥ എടുത്തുകളയുന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്. ജനുവരി ഒന്നുമുതൽ ഇത് പ്രാബല്യത്തിലാകുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്കുള്ള നിരോധനവും വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിലായി.
വൈദ്യുതി-ജല സബ്സിഡി ഘട്ടം ഘട്ടമായി എടുത്തുകളയുന്നതിെൻറ ഭാഗമായുള്ള നിരക്ക് വർധനയും ഇൗമാസം മുതൽ നിലവിൽ വന്നു. നിരക്ക് വർധന നീട്ടിവെക്കണമെന്ന് ശൂറാ കൗൺസിൽ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. സ്വദേശികളെ സംബന്ധിച്ചിടത്തോളം അവരുടെ വേതനത്തിൽ ഒാരോ 100 റിയാലിനും ഒരു റിയാൽ എന്ന തോതിൽ തൊഴിൽ സുരക്ഷാ സംവിധാനത്തിലേക്ക് അടക്കണം.
മൂല്യവർധിത നികുതിയാണ് മറ്റൊന്ന്. ഏപ്രിൽ 16 മുതലാണ് ഇത് പ്രാബല്യത്തിലാവുക. സ്വദേശിവത്കരണത്തിെൻറ ഭാഗമായി വിദേശ വക്കീലന്മാർ കോടതികളിൽ ഹാജരാകരുതെന്ന നിയമവും ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.