പുതിയ റെസിഡന്‍റ്  –തിരിച്ചറിയല്‍ കാര്‍ഡ് വരുന്നു

മസ്കത്ത്: റോയല്‍ ഒമാന്‍ പൊലീസിന് (ആര്‍.ഒ.പി) കീഴിലെ സിവില്‍ സ്റ്റാറ്റസ് ഡയറക്ടറേറ്റ് ഒമാന്‍ പൗരന്മാരുടെ തിരിച്ചറിയല്‍ കാര്‍ഡും പ്രവാസികളുടെ റെസിഡന്‍റ് കാര്‍ഡും പരിഷ്കരിക്കുന്നു. നവംബര്‍ 20 മുതലാണ് പുതിയ ഡിസൈനിലുള്ള കാര്‍ഡ് ഇറക്കുക. കാര്‍ഡുകളില്‍ കൃത്രിമം നടത്തുകയും വ്യാജ കാര്‍ഡ് അടിക്കുകയും ചെയ്യുന്നത് തടയുകയാണ് നടപടിയുടെ ലക്ഷ്യം. ഇതിനായി പുതിയ കാര്‍ഡുകളില്‍ ഉയര്‍ന്ന ഗുണനിലവാരമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 
കാര്‍ഡ് ഉടമയുടെ ഒന്നിലധികം ഫോട്ടോകള്‍ ഇനി കാര്‍ഡിലുണ്ടാവും. ഭാവിയില്‍ ഇ-സേവനങ്ങള്‍ക്ക് ഉപകരിക്കും വിധം വിവര സംഭരണ ശേഷിയോടുകൂടിയ ചിപ്പും കാര്‍ഡില്‍ ഉള്‍പ്പെടുത്തും. 
പഴയ കാര്‍ഡുകള്‍ കാലാവധി തീരുന്നത് വരെ ഉപയോഗിക്കാന്‍ കാര്‍ഡ് ഉടമകള്‍ക്ക് സാധിക്കും.
 
Tags:    
News Summary - New resident identy card

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.