പാലക്കാട് ഫ്രണ്ട്സ് കൂട്ടായ്മക്ക് പുതിയ ഭാരവാഹികൾ

മസ്കത്ത്​: മസ്കത്തിലെ പാലക്കാട് ജില്ല നിവാസികളുടെ കൂട്ടായ്മയായ പാലക്കാട് ഫ്രണ്ട്സിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. സ്റ്റാർ ഓഫ് കൊച്ചിൻ ഹാളിൽ നടന്ന ജനറൽ മീറ്റിങ്ങിൽ പ്രസിഡന്റ് പി. ശ്രീകുമാർ, വൈസ് പ്രസിഡന്റ് ഹരിഗോവിന്ദ്, ജിതേഷ് (ജനറൽ സെക്രട്ടറി), ജഗദീഷ് (ട്രഷറർ), ചാരുലതാ ബാലചന്ദ്രൻ (ലേഡീസ് കോഡിനേറ്റർ), സുരേഷ് ബാബു (സാമൂഹ്യ ക്ഷേമ വിഭാഗം), എ.ആർ. ശ്രീജിത്ത് (ബാല വിഭാഗം), പ്രവീൺകുമാർ (സാംസ്കാരിക വിഭാഗം), വി.പി. വൈശാഖ് (വിനോദ കായിക വിഭാഗം) സുജിത് കൃഷ്ണൻ, പി. വിനോദ്, പ്രസന്നകുമാർ (എക്സി. അംഗങ്ങൾ) എന്നിവരാണ്​ ചുമതലയേറ്റത്​.

യോഗത്തിൽ പ്രസിഡന്റ് പി. ശ്രീകുമാർ അധ്യക്ഷ വഹിച്ചു. പുതിയ വർഷത്തെ കർമ പദ്ധതികളും അവതരിപ്പിച്ചു. ഒമാനിലെ പാലക്കാട് ജില്ല സ്വദേശികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുക എന്നതാണ് കൂട്ടായ്മയുടെ മുഖ്യലക്ഷ്യം. പാലക്കാടൻ കൂട്ടായ്മയുടെ പത്താം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ വിവിധ ഇനം കലാപരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുണ്ട്​. ജിതേഷ് സ്വാഗതവും ഹരിഗോവിന്ദ് നന്ദിയും പറഞ്ഞു. കൂട്ടായ്മയുമായി ബന്ധപ്പെടേണ്ട നമ്പറുകൾ 97104728, 95990712.

Tags:    
News Summary - New office bearers for Palakkad Friends Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.