നെ​സ്​​റ്റോ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ഒ​രു​ക്കി​യ ഈ​ദ്​ സൂ​ഖ്​

ഈദ് സൂഖുമായി നെസ്റ്റോ ഹൈപ്പർ മാർക്കറ്റ്

മസ്കത്ത്: ചെറിയ പെരുന്നാൾ ആഘോഷങ്ങളുടെ മുന്നോടിയായി നെസ്റ്റോ ഹൈപ്പർ മാർക്കറ്റുകളിൽ ഈദ് സൂഖ് ഒരുക്കി. പരമ്പരാഗത ഒമാനി വിപണിയുടെ മാതൃകയിലാണ് ഈദ് സൂഖ് സജ്ജീകരിച്ചിരിക്കുന്നത്.

ഈത്തപ്പഴം, തേൻ, പലചരക്ക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ, അലങ്കാര ഉൽപന്നങ്ങൾ, ഗൃഹോപകരണങ്ങൾ, ഫർണിച്ചറുകൾ, കർട്ടനുകൾ, പരവതാനികൾ തുടങ്ങിയവയുടെ വിപുലമായ ശ്രേണിയാണ് സൂഖിലുള്ളത്. പ്രമോഷന്‍റെ ഭാഗമായി പ്രത്യേക ഓഫറുകളോടെ ഇവിടെനിന്നും സാധനങ്ങൾ വാങ്ങാമെന്ന് മാനേജ്മെന്‍റ് ഭാരവാഹികൾ അറിയിച്ചു. ഈദ് ആഘോഷങ്ങൾക്ക് ആവശ്യമായ മറ്റ് അവശ്യസാധനങ്ങളും ലഭ്യമാണ്.

'ഈദ് സൂഖിന്' പുറമെ പലചരക്ക് സാധനങ്ങൾ, ഫ്രോസൺ ഫുഡ്‌സ്, ഫ്രഷ് ഫുഡ്, ഹോട്ട് ഫുഡ് ആൻഡ് ബേക്കറി, ക്ലീനിങ് ആൻഡ് ആക്സസറികൾ, ഗൃഹോപകരണങ്ങൾ, വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങി നിരവധി ഇനങ്ങൾക്ക് ഇളവുകളും ഓഫറുകളും നെസ്റ്റോ നൽകുന്നുണ്ട്. റമദാൻ പങ്കിടലിന്‍റെ മാസമായതിനാൽ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് നൽകാനായി സുഗന്ധദ്രവ്യങ്ങൾ, വാച്ചുകൾ, സ്വീറ്റ് ബോക്‌സുകൾ, വിവിധതരം ഗിഫ്റ്റ് ബാസ്‌കറ്റുകൾ എന്നിവയും ഉപഭോക്താക്കൾക്കായി പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്. ഈ ഇനങ്ങൾക്ക് വിലക്കിഴിവുമുണ്ട്.

ഉപഭോക്താക്കൾക്ക് സമ്പൂർണ ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യുന്ന രീതിയിലാണ് നെസ്റ്റോ സ്റ്റോറുകൾ രൂപകൽപന ചെയ്തിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. 

Tags:    
News Summary - Nesto Hypermarket with Eid Souk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.